മനോഹരമായ ആ രാത്രി; ഞങ്ങൾ വീണ്ടും ഒന്നിച്ചു, ഓഫ് വൈറ്റിൽ അടിപൊളിയായി ജാസ്മിനും ഗബ്രിയും.!! | Jasmin Jaffar Gabri Jose Latest Look

Jasmin Jaffar Gabri Jose Latest Look : ഒരു ബ്യൂട്ടി വ്ലോഗറും ഇൻഫ്ലുവെൻസറുമായ ജാസ്മിൻ നിരവധി ആരാധകരെ ആണ് ബിഗ് ബോസിലൂടെ ലഭിച്ചത്. ബിഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ കോംബോ ആയിരുന്നു ജാസ്മിൻ ഗബ്രിയുടേത്. ഇവരുടെ സൗഹൃദവും ആ കണ്ടന്റും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരുന്നത്.

എന്നാൽ ജാസ്മിൻ ബിഗ് ബോസ് ഫൈനൽ 3 ൽ എത്തിയെങ്കിലും ഗബ്രി നേരത്തെ പുറത്തായിരുന്നു. പുറത്തു വന്നതിനുശേഷം ഇവരുടെയും സൗഹൃദം അതുപോലെതന്നെ കൊണ്ടുപോവുകയാണ് താരങ്ങൾ. ഗബ്രിക്കൊപ്പം ഉള്ള ഒരു ബ്രൈഡൽ മേക്കപ്പിന്റെ വീഡിയോ ജാസ്മിൻ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ആ വീഡിയോയ്ക്ക് ശേഷം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ജാസ്മിൻ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ്.

ബിഗ് ബോസിലെ കൂട്ടുകാർ ഒത്തു ചേർന്നിരിക്കുകയാണ് ഇപ്പോൾ റിഷിയുടെ ഹൽദി ചടങ്ങിനായി. ജാസ്മിൻ ഗബ്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഇവരുടെ ആരാധകരും വലിയ ആവേശത്തിലായി. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച ചിത്രത്തിന് ചുവടെ കമന്റുമായി എത്തിയത്. രണ്ടുപേരും അടിപൊളിയായിട്ടുണ്ട് എന്നാണ് ഒരു ആരാധകരുടെ കമന്റ്, ഇനി നിങ്ങളുടെ യാത്ര ഇതുപോലെ മനോഹരമായതാവട്ടെ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. അടുത്തിടെ ഇരുവരും ചേർന്ന് നടത്തിയ ഒരു ബ്രൈഡൽ ഷൂട്ടിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ജാസ്മിന്റെ മടി മാറ്റാനായി ഒരു അണ്ണാൻ കുഞ്ഞിനെ വാങ്ങിയ വിശേഷവും ഇവർ പങ്കുവെച്ചിരുന്നു. ബിഗ് ബോസിന് ശേഷം ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയായിരുന്നു. യൂട്യൂബിലും സജീവമായ ജാസ്മിൻ ഇടയ്ക്കിടെ വീഡിയോസുമായി ആരാധകർക്കും മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ താരങ്ങൾ ഇരുവരും ഒരുമിച്ച് ഉദ്ഘാടന ചടങ്ങുകൾക്ക് പോയത് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളുമായി യൂട്യൂബിലൂടെ എത്തിയ വീഡിയോസിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരുന്നത്.

Gabri JoseJasmin JaffarJasmin Jaffar Gabri Jose Latest Look