Jasmin And Gabri Together : ബിഗ്‌ബോസ് മലയാളം സീസൺ 6 ന്റെ പ്രണയ ജോഡികൾ ആയി അറിയപ്പെട്ടിരുന്ന ബിഗ്‌ബോസ് താരങ്ങൾ ആണ് ഗബ്രിയും ജാസ്മിനും. നടനും മോഡലും ആയി തിളങ്ങുന്ന ഗബ്രിയുടെയും യൂട്യൂബ് ഇൻഫ്ലുവൻസറും ബ്യൂട്ടി വ്ലോഗ്ഗറുമായ ജാസമിന്റെയും സൗഹൃദം ബിഗ്‌ബോസ് വീടിനകത്തും പുറത്തും വലിയ ഒരു ചർച്ചാ വിഷയം ആയിരുന്നു.
ഇതിന്റെ പേരിൽ ഒരുപാട് നെഗറ്റീവ്സും ഇരുവർക്കും ലഭിച്ചു എന്നാൽ അതൊന്നും കാര്യമാക്കാതെ തങ്ങളുടെ തുടങ്ങി. ആദ്യ സീസണിലെ പേർളി ശ്രീനിഷ് കോമ്പോ ഏറെ ചർച്ചാ വിഷയം ആയിരുന്നു ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. കോമ്പോകൾക്ക് പേരും ഉണ്ടാകാറുണ്ട് ആദ്യത്തെ പേളിഷ് ആയിരുന്നു പിന്നെ ദിൽറോബ് ഇവരെ ഇപ്പൊ എല്ലാവരും വിളിക്കുന്നത് ജബ്രി എന്നാണ്.
പിന്നീടാങ്ങോട്ട് ഈ കോമ്പോ പലരും ഗെയിം സ്‌ട്രാറ്റെജി ആയും ഉപയോഗിച്ച്. അത് കൊണ്ടു തന്നെ ഇവരുടെ ഈ സൗഹൃദത്തെ എല്ലാവരും സംശയത്തോടെയാണ് കണ്ടത്. ജാസ്മിന്റെ വീട്ടുകാർക്ക് പോലും ഇതിൽ അതൃപ്തി ഉണ്ടായിരുന്നു. അവർ പലയിടത്തും അത് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇപോഴിതാ വിമർശകരുടെ എല്ലാം വായടപ്പിച്ചു കൊണ്ട് പാലക്കാട് ഒരുമിച്ചു ഉത്ഘാടനത്തിനായി എത്തിയിരിക്കുകയാണ് ഇരുവരും.
ജബ്രിഎന്നാണ് ജാസ്മിൻ ഗബ്രി കോമ്പോയെ ആരാധകർ വിളിക്കാറുള്ളത്. ഇരുവരെയും കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ആരാധകർക്കായി പാട്ട് പാടിയും ഒരുമിച്ചു സെൽഫി എടുത്തുമെല്ലാം സമയം ചിലവഴിച്ച ശേഷമാണു ഇരുവരും മടങ്ങിയത്. കൊല്ലം സ്വദേശിനി ആയ ജാസ്മിൻ ജാഫർ ഒരുപാട് സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബർ ആണ്. ബ്യൂട്ടി വ്ലോഗ്ഗുകൾ ആണ് താരം ചെയ്യുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്ന തന്റെ കുടുംബത്തെ രക്ഷിച്ചത് തന്റെ യൂട്യൂബ് വരുമാനം കൊണ്ടാണ് എന്നു താരം മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. ബിഗ്‌ബോസ് മലയാളം സീസൺ 6 ന്റെ സെക്കന്റ് റണ്ണറപ്പ് ആണ് ജാസ്മിൻ.