അമ്പിളിച്ചേട്ടന് ഇന്ന് ജന്മദിനം🎂😍 കേരളക്കരയുടെ ഹാസ്യസാമ്രാട്ടിന് ആശംസകളുമായി താരലോകം മുഴുവൻ😍🔥 എന്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ…😍😘 സോഷ്യൽ മീഡിയ കീഴടക്കിയ ജന്മദിനാശംസകൾ കുറിച്ച് ഇന്നസെന്റ്…🔥🔥

അമ്പിളിച്ചേട്ടന് ഇന്ന് ജന്മദിനം🎂😍 കേരളക്കരയുടെ ഹാസ്യസാമ്രാട്ടിന് ആശംസകളുമായി താരലോകം മുഴുവൻ😍🔥 എന്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ…😍😘 സോഷ്യൽ മീഡിയ കീഴടക്കിയ ജന്മദിനാശംസകൾ കുറിച്ച് ഇന്നസെന്റ്…🔥🔥 മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താര പ്രതിഭയാണ് ജഗതി ശ്രീകുമാർ.നായകനായയും വില്ലനായും ഹാസ്യ കഥാപാത്രവുമായും ഒക്കെ സിനിമാ ലോകത്ത് തിളങ്ങിനിന്ന താരം 2012 നടന്ന ഒരു വാഹനാപകടതോടെ അഭിനയരംഗത്ത് നിന്ന് നടപടി ഇറങ്ങുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്.

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ ജഗതിയെ പറ്റി വരുന്ന വാർത്തകളെല്ലാം വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ വന്നിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്ന് താരത്തിന്റെ പിറന്നാളാണ്. നിരവധി താരങ്ങളും ആരാധകരും പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയെങ്കിലും അതിൽ ഏറ്റവും ശ്രദ്ധ നേടിയത് ഇന്നസെന്റ് പങ്കുവെച്ച ഒരു കുറിപ്പും ഒരു പഴയകാല ഫോട്ടോയുമാണ് എന്റെ കടലാസിന് പിറന്നാൾ ആശംസകൾ.

എന്ന കുറിപ്പോടെ കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റ് ജഗതിയും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകൾ എന്നിങ്ങനെ തുടങ്ങി നിരവധി ആശംസകൾ ആണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായും ഹാസ്യതാരമായി ഒക്കെ മലയാള സിനിമയുടെ നെടുംതൂണായിരുന്നു ജഗതി ശ്രീകുമാർ. അപകടത്തെത്തുടർന്ന് അഭിനയരംഗത്ത് നിന്നു പിന്മാറിയെങ്കിലും മലയാള സിനിമയ്ക്ക് നികത്താനാവാത്ത ഒരു വിടവു നൽകിയാണ് താരം പോയത്.

എന്നാൽ സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഭാഗത്ത് ജഗതി ഉണ്ടെന്ന് വാർത്ത കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്തായാലും താരത്തിനെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് താരം തിരിച്ചുവരും എന്ന വാർത്ത വളരെ സന്തോഷം നൽകുന്ന ഒന്നാണ്.ഒരു കാലത്ത് മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരായി വാണിരുന്ന താരങ്ങളാണ് ജഗതിയും ഇന്നസെന്റും.