അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് വിട..!! നടൻ ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു… | Indrans Mother

Indrans Mother : നടൻ ഇന്ദ്രൻസിന്റെ അമ്മ ​ഗോമതിഅമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്ന അമ്മയ്ക്ക് രണ്ട് ദിവസം മുമ്പ് ഓര്‍മ നഷ്‌ടപ്പെടുകയും രോ​ഗം മൂർച്ഛിക്കുകയും ചെയ്‌തതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്നാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്‌ക്ക്‌‌ ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ച് നടന്നു.

കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമത്തെ മകനാണ് നടൻ ഇന്ദ്രന്‍സ്. അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയുമായി ഏറെ ആത്മബന്ധമുള്ള മകനായിരുന്നു ഇന്ദ്രൻസ്. താരം തന്റെ ഓർമക്കുറിപ്പുകൾ പുസ്തകമാക്കിയപ്പോൾ അത് ആദ്യം സമർപ്പിച്ചത് അമ്മയ്ക്ക് ആയിരുന്നു. പുസ്തകം അമ്മയ്ക്ക് സമർപ്പിച്ചപ്പോൾ ഇന്ദ്രൻസ് കുറിച്ചത് ഇങ്ങനെയാണ് അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നായിരുന്നു.

മലയാള സിനിമാ ലോകത്തിന് പകരംവെക്കാനില്ലാത്ത താരങ്ങളിൽ പ്രധാനിയാണ് ഇന്ദ്രൻസ്. കൊടക്കമ്പി എന്ന കളിയാക്കി പേരിൽ തുടങ്ങിയ ഇന്ദ്രൻസിന്റെ ജീവിതം ഇന്ന് മറ്റാർക്കും പകരം വെക്കാനില്ലാത്ത രീതിയിലേക്ക് പടർന്നതിൽ പ്രധാനപങ്ക് അമ്മയ്ക്കും ഉണ്ടായിരുന്നു. അമ്മയുമായി മികച്ച ആത്മബന്ധം പുലർത്തിയിരുന്ന മകൻ എന്ന നിലയ്ക്ക് ഇന്ദ്രൻസിന് താങ്ങാവുന്ന ഏറ്റവും വലിയ വേദന തന്നെയാണ് അമ്മയുടെ ഈ വേർപാട്.

മലയാള സിനിമയിലെ ഏറ്റവും സിംപിള്‍ ആയ മനുഷ്യന്‍ ആരാണെന്ന് ചോദിച്ചാല്‍, ഇന്ദ്രന്‍സിന്റെ പേര് പറഞ്ഞ് കഴിഞ്ഞിട്ടേ മറ്റൊരു നടനെ കുറിച്ച് ആരും ചിന്തിയ്ക്കുകയുള്ളൂ എന്നു പറയുന്നതാണ് സത്യം. ഈ അഭിപ്രായം പറയുന്നത് ആരാധകർ മാത്രമല്ലേ സിനിമയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. അത്രയും സിംപിൾ ആയ മനുഷ്യനാണ് അദ്ദേഹം അമ്മയുടെ വിയോഗം താങ്ങാനാവാതെ ഒരു സാധാരണക്കാരനെ പോലെ പുറത്ത് ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകരുടെ കണ്ണ് നനയിക്കുന്നുണ്ട്.