കണ്ണീരണിയിപ്പിച്ച് ഇന്ദ്രൻസ്.!! മകളെ ഓർത്ത് സുരേഷേട്ടൻ പറഞ്ഞ വാക്കുകൾ; വിജയ തിളക്കത്തിന്റെ പുതിയ വിശേഷങ്ങളുമായി ഇന്ദ്രൻസേട്ടൻ.!! | Indrans Latest Exclusive Interview Viral

Indrans Latest Exclusive Interview Viral : ഒരുപാട് മലയാള സിനിമകൾ പ്രദർശനത്തിനായി എത്തുന്ന വേളയിലാണ് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി ‘ ഒന്നാം തീയതി റിലീസിന് എത്തുന്നത്.മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രൻസും കലാഭവൻ ഷാജോണും മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമയുടെ വിശേഷങ്ങളുമായിട്ടാണ് വെറൈറ്റി മീഡിയ ഇരുവരും ഒന്നിക്കുന്ന ഇന്റർവ്യൂ പുറത്തുവിട്ടത്. വീഡിയോ

പുറത്തിറങ്ങി വെറും രണ്ടു മണിക്കൂറുകൾ കൊണ്ടുതന്നെ ആയിരങ്ങളാണ് വീഡിയോ കാണാൻ എത്തിയത്. ഹൃദ്യമായ തന്റെ പെരുമാറ്റം കൊണ്ടും അഭിനയ വൈഭവം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കൊണ്ട വ്യക്തിയാണ് ഇന്ദ്രൻസ്. കോമഡി ഷോകളിലൂടെയും ഹാസ്യ അവതരണങ്ങളിലൂടെയും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യ നടനാണ് കലാഭവൻ ഷാജോൺ. ഇരുവരുടെയും തമാശയും

നൊമ്പരങ്ങളും അടങ്ങിയ ഇന്റർവ്യൂ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വെറൈറ്റി മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഇന്റർവ്യൂയുടെ ഹോസ്റ്റായി വന്നിട്ടുള്ളത് മസ്താനിയാണ്. മസ്താനി അവതരിപ്പിക്കുന്ന മസ്തിവിത്ത്‌ മസ്താനി എന്ന ഷോയ്ക്കാണ് ഇന്ദ്രൻസും ഷാജോണും ഇന്റർവ്യൂ നൽകിയത്. ധ്യാൻ ശ്രീനിവാസനിലൂടെ ഇന്റർവ്യൂ ആരംഭിച്ചു തുടങ്ങിയ പരിപാടിക്ക് മസ്തി വിത്ത്

മസ്താനി എന്ന പേരിട്ടതും ധ്യാൻ തന്നെ. സിനിമ ഇൻഡസ്ട്രിയിലെ തയ്യൽക്കാരനായി തുടങ്ങിയ ഇന്ദ്രൻസ് പിന്നീട് സിനിമയിലേക്കും ഇപ്പോൾ നവീന സിനിമയിലെ ഏറ്റവും നല്ല സംസ്ഥാന അവാർഡ് ജേതാവ് എന്ന നിലയിലേക്കും വളർന്നു കഴിഞ്ഞു ഇന്ദ്രൻസ് എന്ന അതുല്യപ്രതിഭ. ഇത് മലയാളികളായ നമുക്കും അഭിമാനകരം തന്നെ. ഫോമിലെ തന്റെ ഹൃദ്യമായ അച്ഛൻ കഥാപാത്രത്തെ കണ്ട് ഞെട്ടിയവരാണ് നമ്മൾ മലയാളികൾ എല്ലാവരും. ഹോമിലെ ചെറിയ മൈന്യൂട്ട് ഡീറ്റൈലുകൾ വരെ എടുത്തുപറഞ്ഞ് ഷാജോൺ ഇന്ദ്രൻസിനെ അഭിനന്ദിക്കുകയുണ്ടായി. അവതാരിക കാണിച്ച സുരേഷ് ഗോപി അവതരിപ്പിക്കുന്ന കോടീശ്വരനിലെ ഒരു ഭാഗമാണ് ഇന്ദ്രൻസിനെയും പ്രേക്ഷകരെയും ഒരുപോലെ കണ്ണീരണിയിപ്പിച്ചത്. പണ്ട് ഇന്ദ്രൻസ് തൈപ്പിച്ചു ഷർട്ട് കൊണ്ട് പൊതിഞ്ഞാണ് തന്റെ മകളെ സുരേഷ് ഗോപി അടക്കം ചെയ്തിട്ടുള്ളത് എന്നും, അവൾ ഇന്ന് ഉറങ്ങുന്നത് ആ ഷർട്ടിന്റെ വലയത്തിൽ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ ഭാഗം കേട്ടതും ഇന്ദ്രൻസും കൂടെയുള്ളവരും ഒരുപോലെ കണ്ണുനീരണിഞ്ഞു. വരുന്ന മാസം തിയറ്ററിലേക്ക് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുള്ളി എന്ന സിനിമ വിശേഷങ്ങളുമായി ആണ് ഇരുവരും എത്തിയത്. ജിജു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകൻ ദേവ് മോഹനാണ്. കലാഭവൻ ഷാജോൺ ഇന്ദ്രൻസ് എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.