‘ഷാൾ ഐ ടേക്ക് എ സെൽഫി സർ’ വിഷ്ണു റാം ചോദിച്ചു.!! കൊച്ചു ബാലന്റെ ആഗ്രഹം സഫലമാക്കി നരേദ്ര മോദി; വൈറലായി പ്രധാന മന്ത്രിക്കൊപ്പം സെൽഫി.!! | Indian Prime Minister Narendra Modi Selfie With Boy

Indian Prime Minister Narendra Modi Selfie With Boy : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ ഒന്നായി നിറഞ്ഞു നിൽക്കുന്നത് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ നരേന്ദ്രമോദിയുടെ വിശേഷങ്ങൾ തന്നെയാണ്. പ്രധാനമന്ത്രി വിവാഹ ചടങ്ങിന് ശേഷം തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ്

തൃപ്രയാറിലും ഗുരുവായൂർ ക്ഷേത്ര നടയിലും പ്രധാനമന്ത്രിയെ കാണുവാനായി തടിച്ചുകൂടിയത്. ഇതിനിടയിൽ നിന്ന് അദ്ദേഹത്തിന്റെ ഒരു സെൽഫി ഫോട്ടോയെടുത്ത് വൈറൽ ആവുകയാണ് ഒരു കൊച്ചു മിടുക്കൻ. തൃപ്രയാർ ശ്രീരാമ ക്ഷേത്രനടയിൽ ദർശനം കഴിഞ്ഞ് പടിഞ്ഞാറേ വശത്തുകൂടി പുറത്തിറങ്ങിയ മോദിജിയെയും പരിചാരകരെയും എതിരേറ്റത് ഷാൽ ഐ ടേക്ക് എ സെൽഫീ സർ, എന്ന ഉറച്ച ശബ്ദം

തന്നെയായിരുന്നു. എന്നാൽ ആ ശബ്ദത്തിന് ചെവി കൊടുക്കാതെ നേരെ വസ്ത്രം മാറുന്നിടത്തേക്ക് പോയ മോദിജിയെ കണ്ടപ്പോൾ ആദ്യം ആ കൊച്ചു മിടുക്കിന് ഒരു ചെറിയ വിഷമം ആണ് ഉണ്ടായത്. അത്ര ഉറക്കെ വിളിച്ചു ചോദിച്ചിട്ടും അദ്ദേഹം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തത് ആ കുഞ്ഞു മനസ്സിൽ ഒരുപാട് വിഷമം കോരിയിട്ടു. എന്നാൽ വസ്ത്രം മാറി തിരിച്ചെത്തിയ മോദിജീ കൊച്ചു മിടുക്കനൊപ്പം സെൽഫി

എടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ കയറാൻ പിഎമ്മിനോട് ആവശ്യപ്പെട്ടെങ്കിലും അത് ചെവി കൊള്ളാതെയാണ് ആ കൊച്ചു മിടുക്കൻ അരികിലേക്ക് പ്രധാനമന്ത്രി എത്തിയത് വിദ്യാർത്ഥിയായ വിഷ്ണുവിന് അരികിലെത്തിയ അദ്ദേഹം നിനക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ സെൽഫി എന്ന് ആ കൊച്ചു പയ്യൻ പറയുകയായിരുന്നു. ഉടൻതന്നെ സെൽഫി എടുക്കാൻ അദ്ദേഹം അനുവാദം നൽകുകയും വിഷ്ണു മാത്രമേ സെൽഫി എടുക്കാവൂ എന്ന് പറയുകയും ചെയ്തു. അഞ്ചു മിനിറ്റോളം സെൽഫിക്ക് പോസ് ചെയ്ത ശേഷം അദ്ദേഹം വിഷ്ണുവിനോടും പിതാവ് രാജുവിനോടും വിശേഷങ്ങൾ ഒക്കെ ചോദിച്ച ശേഷമാണ് മടങ്ങിയത്. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള ലക്ഷ്മി കഫെ എന്ന സ്ഥാപനം നടത്തി വരികയാണ് വിഷ്ണുവിന്റെ പിതാവ് രാജു. പി എമ്മിന് ഒപ്പം ഫോട്ടോയെടുത്ത പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം.