നിങ്ങളുടെ വയറ്റിൽ ഈ ലക്ഷണം ഉണ്ടങ്കിൽ സൂക്ഷിക്കുക…!! ഹെർണിയ നിങ്ങൾ അറിയേണ്ടതെല്ലാം…

നിങ്ങളുടെ വയറ്റിൽ ഈ ലക്ഷണം ഉണ്ടങ്കിൽ സൂക്ഷിക്കുക…!! ഹെർണിയ നിങ്ങൾ അറിയേണ്ടതെല്ലാം… ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.

ഏത് പ്രായക്കാർക്കും ഹെർണിയ വരാം. നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും. തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം. അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം. രീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.

രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം. കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ, വേദന, നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും. കടുത്ത വയറുവേദന, കോച്ചിവലിവ്, ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Talk ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health Talk