കണ്ണന്റെ നടയിൽ ഹരിതക്ക് കല്യാണം; ബ്രഹ്മ മുഹൂർത്തത്തിൽ വിവാഹിതയായി കുടുംബശ്രീ ശാരദ സുസ്മിത, ചുവപ്പിൽ അഴകോടെ സനോജിന്റെ വധുവായി ഒരുങ്ങി താരം.!! | Haritha Nair Wedding

Haritha Nair Wedding : മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് ഹരിത നായർ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രമായെത്തിയ സുസ്മിതയിലൂടെയാണ് ഹരിത പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം.

താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പങ്കുവച്ചിരുന്നെങ്കിലും വരൻ ആരാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ നിശ്ചയത്തിനാണ് ദുബായിൽ ജോലി ഉള്ള സനോജിനെയാണ് താരത്തെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് താരം കഴിഞ്ഞ ഫെബ്രുവരിയിൽ വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പ്രൈവസി കണക്കിലെടുത്താണ് താൻ ഇതുവരെ വരൻ്റെ ഫോട്ടോ വെളിപ്പെടുത്താതിരുന്നതെന്നാണ് താരം അപ്പോൾ വെളിപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഹരിതയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതിന് പിന്നാലെ സെപ്തംബർ 5ന് വിവാഹിതയാകാൻ പോകുന്നുവെന്നതിൻ്റെ സേവ് ദ ഡേറ്റ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഹൽദിയും, കൂട്ടുകാർ ചേർന്നൊരുക്കിയ ബ്രൈഡ് റ്റു ബി വീഡിയോകളും ഫോട്ടോകളുമായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്.

ബ്ലു ഷെയ്ഡിലുള്ള മനോഹരമായ സ്ലീവ് ലെസ് ടോപ്പും, ഷോട്ട് ജീൻസും ധരിച്ച ഹരിതയെയാണ് പ്രേക്ഷകർ കണ്ടത്. ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് വച്ചായിരുന്നു വിവാഹം. വിവാഹത്തിന് ചുവപ്പ് സാരിയിൽ അധികം ആഭരണങ്ങളൊന്നും ധരിക്കാതെ മനോഹരമായാണ് അണിഞ്ഞൊരുങ്ങിയത്. വരൻ ക്രീം കുർത്തയും മുണ്ടുമാണ് ധരിച്ചിരുന്നത്. താരത്തിൻ്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Haritha NairHaritha Nair Wedding