കസ്തൂരിമാൻ ശ്രീക്കുട്ടി വിവാഹിതയായി.!! ബാല്യകാല സുഹൃത്തുമായി ഹരിതക്ക് മനം പോലെ മംഗല്യം; ശ്യാമാംബരം ശ്യാമ ഇനി വിനായകന് സ്വന്തം.!! | Haritha G Nair Marriage

Haritha G Nair Marriage : മിനിസ്‌ക്രീൻ പരമ്പരകളിലൂടെ കടന്ന് വന്നു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹരിത പിന്നീട് സീതാകല്യാണം, ഉണ്ണിമായ, തിങ്കൾക്കലമാൻ,സ്വന്തം സുജാത, കളിവീട്,കാണാകണ്മണി, ശ്യാമാംബരം,

മംഗല്യം എന്നിങ്ങനെ നിരവധി സീരിലുകളിലൂയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണമുറയിലേക്ക് എത്തിയത്. രണ്ട് സിനിമകളും താരം ചെയ്തിട്ടുണ്ട്.കാർബൺ, ഒരു പക്കാ നാടൻ പ്രേമം എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നേഴ്സ് ആയിരുന്ന ഹരിത തന്റെ പാഷൻ ആയ അഭിനയത്തിലേക്ക് തിരിഞ്ഞത് അപ്രതീക്ഷിതമായിട്ട് ആയിരുന്നു. ഇപോഴിതാ ഏറെ നാളത്തെ തന്റെ പ്രണയം ജീവിതമാകുന്ന

സന്തോഷത്തിലാണ് താരം. സിനിമ പിന്നണി പ്രവർത്തകൻ വിനായക് ആണ് ഹരിതയുടെ വരൻ. നിസ്സാരക്കാരനല്ല ഹരിതയുടെ വരൻ. മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദൃശ്യം 2, ട്വൽത് മാൻ തമിഴ് ചിത്രമായ തമ്പി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആണ് വിനായക്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് ആണ് ഇരുവരും പറയുന്നത്. ഒരേ ഫീൽഡിൽ എത്തണമെന്ന് തീരുമാനിച്ചു എത്തിയതല്ല തങ്ങൾ എന്നും അപ്രതീക്ഷിതമായി ഒരുമിച്ച് എത്തിയതാണെന്നും ഹരിത പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിൽ സംവിധായകൻ ജിത്തു ജോസഫ് പങ്കെടുത്തിരുന്നു. പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ചെറുപ്പം മുതൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഹരിതയും വിനായകും.വിവാഹ നിശ്ചയം വരെ ഇരുവരുടെയും പ്രണയം വളരെ സീക്രെട് ആയിരുന്നു. എന്നാൽ പ്ലാൻ ചെയ്ത് സീക്രെട്ട് ആക്കി വെച്ചതല്ലെന്നും ഒരേ സ്കൂളിൽ പഠിച്ച ഇരുവരും ചെറുപ്പം മുതൽ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നെന്നും പിന്നീടാണ് വിവാഹത്തെ കുറിച് ചിന്തിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.വീട്ടിൽ വെച്ച് നിശ്ചയം നടത്താൻ ആണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നെന്നും താരങ്ങൾ പറഞ്ഞു അതോടെ സോഷ്യൽ മീഡിയ ഇവരുടെ വിവാഹ നിശ്ചയം ആഘോഷമാക്കുകയായിരുന്നു. വൈറ്റിൽ ഗ്രീൻ ഡിസൈൻ വരുന്ന അതിമനോഹരമായ വിവാഹ വസ്ത്രത്തിൽ സുന്ദരി ആയാണ് താരം വിവാഹവേദിയിലേക്ക് വന്നത്. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് താരം എത്തിയത്. ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടക്കുന്നത്.