വാപ്പച്ചിയുടെ ചിങ്കിടി വലിയകുട്ടിയായി; ഹന്ന മോളുടെ വയസ്സറിയിക്കൽ ചടങ്ങ് ആഘോഷമാക്കി സലീം കോടത്തൂർ, ഋതുമതി വീഡിയോ പങ്കുവെച്ച് ഹന്ന സലീം.!! | Hanna Saleem Puberty Ceremony

Hanna Saleem Puberty Ceremony : മാപ്പിളപ്പാട്ടിലൂടെയും ആൽബം ഗാനങ്ങളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഗായകനാണ് സലീം കോടത്തൂർ. എന്നാൽ ഇതിലുപരി അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഹന്ന മോളുടെ ഉപ്പയായിട്ടാണ്. സലീമിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകളായ ഹന്നയെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നത്. ബാപ്പയെപ്പോലെ നല്ലൊരു ഗായികയുമാണ് ഹന്ന.

വൈദ്യശാസ്ത്രം നടക്കില്ലെന്നും, സംസാരിക്കില്ലെന്നും വിധിയെഴുതിയ ഹന്ന ഇന്ന് കേരളക്കരയിലെ വലിയൊരു സെലിബ്രെറ്റിയായി മാറിയിരിക്കുകയാണ്. എങ്കിലും പലരും സഹതാപ കണ്ണുകളിലൂടെ നോക്കുമ്പോൾ, ഞങ്ങൾ അവളുടെ കഴിവുകൾ കണ്ടെത്തി ഇന്ന് കാണുന്ന പേക്ഷകരുടെ പ്രിയങ്കരിയായ ഹന്നയാക്കി മാറ്റിയെന്ന് പലപ്പോഴും സലീം പറയാറുണ്ടായിരുന്നു. ഇപ്പോൾ ഹന്നയുടെ ഒരു വിശേഷവുമായാണ് സലീം ‘ഹന്ന സലീം’ എന്ന യുട്യൂബ് ചാനലിലൂടെ എത്തിയിരിക്കുന്നത്.

ഹന്ന മോൾ വയസ്സ് അറിയിച്ച സന്തോഷം പങ്കിടുകയാണ് ഇപ്പോൾ പിതാവ്. എല്ലാ മാതാപിതാക്കളെ പോലെയും തങ്ങളുടെ വലിയ ആഗ്രഹം ഇപ്പോൾ നടന്നുവെന്ന് പറഞ്ഞൊരു യൂട്യൂബ് വീഡിയോയുമായിട്ടാണ് സലിമും പ്രിയപ്പെട്ട മകള്‍ ഹന്നയും ഇപ്പൊ എത്തിയിരിക്കുന്നത്. മകള്‍ വയസറിയിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്തോഷവും എല്ലാം വിശദമായി സലീം പറയുകയാണ്. ഹന്നമോളുടെ ജീവിതത്തിലെ എല്ലാവിധ കാര്യങ്ങളും നിങ്ങളുമായി പങ്കുവെച്ചിരുന്നവെന്ന് പറഞ്ഞ സലീം അവളുടെ ഉയര്‍ച്ചയ്ക്ക് കാരണം നിങ്ങള്‍ തന്ന പിന്തുണയാണെന്നും വീഡിയോയിൽ വ്യക്തമാക്കി.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന പലർക്കും പ്രചോദനമാണ് ഹന്നമോൾ. പലരും ഹന്നയുടെ കുറവുകൾ കണ്ട് സഹതപിച്ചപ്പോൾ, കുഞ്ഞിൻ്റെ മികവുകൾ മാത്രമാണ് നമ്മുടെ കണ്ണുകളിലൂടെ കാണുന്നത് എന്ന് സലീം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ബാപ്പയുടെ കൂടെ പല വേദികളിലും താരമായി തന്നെ ഇപ്പോൾ ഹന്നമോളും എത്താറുണ്ട്. ഇന്നത്തെ ദിവസം സലീമിനും കുടുംബത്തിനും വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. ഈ വീഡിയോക്ക് പിന്നാലെ സലീമിനും കുടുംബത്തിനും ആശംസകൾ നേരുകയാണ് ആരാധകരും മലയാളികളും.

Hanna saleemHanna Saleem Puberty Ceremony