ഡൈ ഇടുമ്പോൾ ഇനി കയ്യിലും നെറ്റിയിലും കളർ പറ്റില്ല😍🔥 കൊച്ചുള്ളി കേടാകാതെ സൂക്ഷിക്കാൻ ഉഗ്രൻ ഐഡിയ🤩🔥

ഡൈ ഇടുമ്പോൾ ഇനി കയ്യിലും നെറ്റിയിലും കളർ പറ്റില്ല😍🔥 കൊച്ചുള്ളി കേടാകാതെ സൂക്ഷിക്കാൻ ഉഗ്രൻ ഐഡിയ🤩🔥 മുടിയുടെ നിറം മാറ്റല്‍ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയര്‍ ഡൈ അഥവാ ഹെയര്‍ കളര്‍. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം. മുടിനിറം വരുന്ന വഴിശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കു ന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവാണു മുടിക്കു നിറം നല്‍കുന്നത്. പ്രായമേറുന്പോള്‍ മെലനോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞ്, നിറം മങ്ങി മുടി വെളുക്കാന്‍ തുടങ്ങുന്നു.

ഡൈ ഉപയോഗിക്കുമ്പോൾ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ചിലരില്‍ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോള്‍ഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന ഉണലുകള്‍, നീരൊലിക്കല്‍ എന്നിവ കണ്ടാല്‍ അലര്‍ജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് കൂടുതലായും അലര്‍ജി ഉണ്ടാക്കുന്ന ത്. ഈ ലക്ഷണം കണ്ടാല്‍, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.

ഡൈ ചെയ്‌യാനൊരുങ്ങുന്പോള്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാ ക്കുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുന്പോള്‍. അല്‍പം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അല്‍പനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയേ്‌യണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കില്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post