ഇത് രാജുവേട്ടന്റെ വിജയം; ഗുരുവായൂർ അമ്പലനടയിൽ വിജയാഘോഷത്തിൽ താമായി അനശ്വര, അനിയത്തികുട്ടിയെ ചേർത്ത് പിടിച്ച് പൃഥ്വിരാജ്.!! | Guruvayoor Ambalanadayil Movie Sucess Celebration

Guruvayoor Ambalanadayil Movie Sucess Celebration : പൃഥ്വിരാജ് നായകനായി എത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. 90. 20 കോടി രൂപയിൽ അധികം ആഗോളതലത്തിൽ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഉള്ള ബേസിൽ ജോസഫിന്റെ കഥാപാത്രവും ചിത്രത്തിന്റെ വിജയത്തിന് വളരെ നിർണായക പങ്ക് വഹിച്ചു എന്ന് വേണം പറയാൻ.

ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് പുതിയൊരു വീഡിയോ ആണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനായി എത്തുന്ന പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയ മേനോന്റെയും വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ നിർമ്മാണം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ ഫോർ എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് കൊണ്ടാണ് ചിത്രം നിർമിച്ചത്.

പ്രേക്ഷകരുടെ ഇടയിൽ ഒരു കോമഡി ചിത്രമായിട്ടാണ് ഗുരുവായൂർ അമ്പലനടയിൽ പ്രിയങ്കരമായിരുന്നത്. ചിത്രത്തിന്റെ പ്രധാന പ്രമേയം ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ്. വിപിൻ ദാസിന്റെ സംവിധാനത്തിൽ ഒരുക്കിയ ആദ്യ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ബേസിലിനു പൃഥ്വിരാജിനും പുറമേ മറ്റ് പ്രാധാന കഥാപാത്രങ്ങളായി നിഖില വിമല്‍, അനശ്വര രാജൻ, സാഫ്, അരവിന്ദ് ആകാഷ്, രേഖ, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ എന്നിവരും എത്തിയിരുന്നു.

ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകാരൻ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, അനീഷ് നന്ദിപുലം ആർട്ട് ഡയറക്ടറായും എത്തിയപ്പോൾ പ്രേക്ഷകർക്ക് മികച്ച ഒരനുഭവം സമ്മാനിക്കാൻ ചിത്രത്തിന് സാധിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറയിൽ സെക്കൻഡ് യൂണിറ്റ് ക്യാമറയുമായി അരവിന്ദ് പുതുശ്ശേരി വിനോഷ് കൈമൾ, സ്റ്റീൽസ് ജസ്റ്റിസും എത്തി. പ്രേക്ഷകർ ഏറ്റെടുത്ത സംഗീതം ഒരുക്കിയത് അങ്കിത്ത് മേനോൻ ആണ്.

Guruvayoor AmbalanadayilGuruvayoor Ambalanadayil MovieGuruvayoor Ambalanadayil Movie Sucess Celebration