ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മുന്തിരി ഈസിയായി വളർത്തിയെടുക്കാം…!!

ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മുന്തിരി ഈസിയായി വളർത്തിയെടുക്കാം…!! വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ്, പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്. ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ്.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചിരിക്കുന്നതു മുന്തിരിയിലാണ്. ഇതിനാല്‍ ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ച മുന്തിരിക്ക് വലിയ ഡിമാന്‍ഡാണുള്ളത്. എല്ലാതരം ജൈവവളങ്ങളും മുന്തിരിക്ക് പഥ്യമാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, പച്ചിലക്കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവ രണ്ടു മാസം കൂടുമ്പോള്‍ വളമായി നല്‍കാണം.

വളപ്രയോഗ സമയത്ത് നന്നായി നനച്ചുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്ത് മാസം പ്രൂണിങ് നടത്തുമ്പോള്‍ പൂര്‍ണമായും ജലസേചനം നിര്‍ത്തുക. ഒരു മാസത്തിനു ശേഷം വീണ്ടും നനകൊടുത്ത് വളപ്രയോഗം നടത്തുക. കൊമ്പുകോതല്‍ നടത്തിയ ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പോ കോപ്പര്‍ ഓക്‌സിക്ലോറൈഡോ തേയ്ക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepu Ponnappan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…