Gp Gopika Marriage Highlights : മലയാളികൾ ഏറെ കാത്തിരുന്ന ദിവസം വന്നെത്തി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ജീവിതത്തിൽ ഒന്നായിക്കഴിഞ്ഞു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് പത്മസൂര്യ താലി ചാർത്തി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു താലികെട്ട്.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം ആരാധകർക്ക് ഒരു ക്ലൂ പോലും കൊടുക്കാതെ ഗോസിപ് പേജുകളിൽ നിറയാതെ ഒറ്റ ദിവസം കൊണ്ടാണ് വിവാഹ വാർത്ത പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ മലയാളികൾ ഒന്നാകെ അത്ഭുതപ്പെടുകയാണ് ചെയ്തത്. ജിപി യുടെ വിവാഹത്തേക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയക്കാറുണ്ട് എങ്കിലും ഇങ്ങനെ ഒരു കോമ്പോ താരത്തിന്റെ ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല.
വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണു ഇരുവരും ഒരുമിച്ചെത്തി ജിപിയുടെ വ്ലോഗ്ഗിലൂടെ പ്രേക്ഷകരോട് എല്ലാം വിശദീകരിച്ചത്. ജിപി യുടെ ഫാൻ ഗേൾ ആയിരുന്ന ഗോപിക ജിപിയുടെ വധുവാകാൻ ഒരുങ്ങിയത് വരെയുള്ള എല്ലാ രസകരമായ സംഭവങ്ങളും താരങ്ങൾ പ്രേക്ഷകാരുമായി പങ്ക് വെയ്ക്കുകയുണ്ടായി. സ്വാന്തനം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗോപികയും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകനും നടനുമായി സ്‌ക്രീനിൽ തിളങ്ങുന്ന ജിപിയും തമ്മിലുള്ള വിവാഹത്തിന് കാത്തിരിക്കുകയായിരുന്നു പിന്നീടങ്ങോട്ട് മലയാളികൾ.
ഇപോഴിതാ ആ ദിവസം വന്നെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഈ താരവിവാഹം ആഘോഷമാക്കിയിരിക്കുകയാണ്. ഇരുവരുടെയും ഹൽദി ചടങ്ങുകളും മറ്റു വിവാഹ ഒരുക്കങ്ങളും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇപോഴിതാ വിവാഹ ശേഷം റിസപ്‌ഷൻ ചടങ്ങുകൾക്ക് ഗംഭീരമായി ഒരുങ്ങി എത്തിയിരിക്കുകയാണ് ജിപിയും ഗോപികയും. രാജകുമാരനും രാജകുമാരിയും പോലെ ഒറ്റ നോട്ടത്തിൽ തോന്നും. ഷർവ്വാണിയാണ് ജിപി യുടെ വേഷം ഗോപികയും മനോഹരമാണ് ഒരുങ്ങി എത്തിയത്.മുല്ലപ്പൂ പന്തലിനു താഴെയായി നടന്നെത്തുന്ന വധൂവരന്മാരെ ബന്ധുക്കളും സുഹൃത്തുക്കളും ആണ് ഇരു കയ്യും നീട്ടി സ്വീകരിച്ചത്.