GP And Gopika Visit Pearle Maaney And Family : മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പേളി മാണി – ഗോവിന്ദ് പത്മസൂര്യ കോംബോ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ ഇരുവരും ചേർന്ന് ഹോസ്റ്റ് ചെയ്തത് മുതലാണ് ഈ കോംബോയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്.
എന്നാൽ ഡി ഫോർ ഡാൻസിൽ അതിനുശേഷം പല സീസണുകളിൽ പല അവതാരകർ മാറി വന്നെങ്കിലും പേളിയുടെയും ജിപിയുടെയും കോമ്പോയെ വെല്ലാൻ അവർക്കാർക്കും സാധിച്ചില്ല. ഇവർ പങ്കുവെച്ച ഒന്നാം രാഗം പാടി എന്ന സോങ്ങിനും നിരവധി ആരാധകരാണ് ഉള്ളത്. അടുത്തയാണ് ജി പി യുടെ വിവാഹം കഴിഞ്ഞത്. സീരിയൽ സിനിമ താരമായ ഗോപിക അനിലിനെ യാണ് ജിപി വിവാഹം കഴിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വച്ചാണ് ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതർ ആയത്.
സിനിമ സീരിയൽ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ ഈ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു. എന്നാൽ ജിപിയുടെ ഉറ്റ സുഹൃത്തായ പേളി മാത്രം വിവാഹത്തിന് എത്തിയിരുന്നില്ല. പേളിയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷമുള്ള വിശ്രമത്തിൽ ആയതിനാൽ ആണ് താരത്തിന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്. തന്റെ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത താരം ഫോട്ടോ ഷോപ്പിൽ വിവാഹത്തിൽ പങ്കെടുത്തു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോ എഡിറ്റ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ആ പോസ്റ്റും പോസ്റ്റിനു ചുവടെ നൽകിയ കുറിപ്പും അന്ന് വലിയ രീതിയിൽ വൈറൽ ആയിരുന്നു. രണ്ടുപേരുടെയും റീയൂണിയൻ കാണാനായി അന്നുമുതൽ തന്നെ ആരാധകർ വലിയ ആകാംക്ഷയിലായിരുന്നു. ഇപ്പോൾ ഗോപികയോടത്ത് ജി പി പേളിയെയും ശ്രീനിയെയും മക്കളെയും കാണാൻ എത്തിയ സന്തോഷം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയാണ് ഒരു ചിത്രത്തിലൂടെ താരം. ഗോപികയുടെയും ജിപിയുടെയും കയ്യിൽ നില കുട്ടി ഇരിക്കുന്നത് കാണാം. നവ ദമ്പതികൾക്കൊപ്പം ഈ സമയം നന്നായി ആസ്വദിച്ചു എന്നാണ് പേളി പറയുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.