Govind V Pai Life Story : സൗബിൻ സാഹിർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിറ്റ് മലയാളം കോമഡി ചലച്ചിത്രമാണ് പറവ. ഷാഹിർ, മുനീർ അലി എന്നിവരുടെ സംയുക്ത തിരക്കഥയിൽ ഒരുങ്ങിയ ഒരു ചലച്ചിത്രമാണ് ഇത്. കൂടാതെ ഇത് സാഹിർ സംവിധായകൻ ആയി അരങ്ങേറ്റം ചെയ്ത ചിത്രം കൂടിയാണിത്. അഹ്മദ് ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്.
ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ വലിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു.‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഹസീബായി വേഷമിട്ട ഗോവിന്ദ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. നേരത്തെ പറവ സിനിമയുടെ റിലീസ് പിന്നാലെ എങ്ങനെയാണു ഗോവിന്ദ് സിനിമയിലേക്ക് എത്തിയതെന്നുള്ള കഥ വളരെ ഏറെ ശ്രദ്ധേയമായിരുന്നു. പറവ ചിത്രത്തിന്‍റെ സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും ആക്കാലത്തെ ഗോവിന്ദിന്‍റെ അമ്മ നടത്തുന്ന ചായക്കടയിൽ ചായ കുടിച്ചു നിൽക്കുമ്പോൾ തന്റെ കൊച്ചു സൈക്കിളിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ഗോവിന്ദിനെ കാണാൻ ഇടം വരികയും കൂടാതെ അവരുടെ മുൻപിൽ സൈക്കിളുമായി വീഴുകയായിരുന്ന ഗോവിന്ദിനെ വേഗത്തിൽ പിടിച്ചെഴുന്നേൽപിച്ച ശേഷം സിനിമയിൽ അഭിനയിക്കാമോ എന്ന സൗബിന്‍റെ ചോദ്യമാണ് ഗോവിന്ദിനെ സിനിമയിലേക്ക് എത്തിച്ചത്.
ഇന്റർവ്യൂകളിൽ അടക്കം ഗോവിന്ദ് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ പറവ ഹസീബ് ജീവിതത്തിലെ പുത്തൻ ട്വിസ്റ്റാണ് സോഷ്യൽ മീഡിയയാകെ ചർച്ചാ വിഷയമായി മാറുന്നത്. തങ്ങൾ തട്ടുകടയിൽ മസാല ദോശയും നെയ്റോസ്റ്റുമെല്ലാം ഉണ്ടാക്കി അമ്മയെ സഹായിക്കുന്നതായ തിരക്കിലാണ് താരം ഇപ്പോൾ. താരം തട്ടുകടയിൽ ജോലി ചെയ്യുന്ന ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയ ആകെ തരംഗമായി കഴിഞ്ഞു. നിലവിൽ പന്ത്രണ്ടാം ക്ലാസിൽ വരെ പഠിച്ചു കൊണ്ട് പഠനം പൂർണ്ണമായി നിർത്തിയ ഗോവിന്ദ് ഇപ്പോൾ അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തങ്ങളുടെ തട്ടുകടയിലാണ്.
സ്റ്റാർ നായകനായി വരുമെന്ന് എല്ലാവരും വിശ്വസിച്ച ഗോവിന്ദ് ഇങ്ങനെ തട്ടുകടയിൽ കുടുംബത്തിന് വേണ്ടി എങ്കിലും ജോലി ചെയ്യുന്നതിൽ അഭിപ്രായം വ്യത്യാസം ചില കമന്റുകളിൽ കൂടി ആരാധകർ പറയുന്നുണ്ട്. എന്നാൽ പഠനം നിർത്തിയതിനെ കുറിച്ച് പക്ഷെ ഗോവിന്ദ് പറയുന്നത് ഇപ്രകാരം അഭിപ്രായമാണ് “പ്ലസ്ടു വരെ പഠിച്ചു. ഇനി ഞാൻ പഠിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് എല്ലാം മനസിലായി. സിനിമ കിട്ടുമ്പോൾ നീ സിനിമ പൂർണ്ണമായി ചെയ്തോ അല്ലാത്തപ്പോൾ തട്ടുകട നോക്കി തന്നെ നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നത്”.