കല്യാണത്തിന് ഇനി മണിക്കൂറുകൾ മാത്രം.!! അയിനൂൺ ചടങ്ങ് ആഘോഷമാക്കി ജിപിയും ഗോപികയും; വിവാഹ തലേന്നും ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല.!! | Gopika Anil Govind Padmasoorya GP Ayinoon Ceremony

Gopika Anil Govind Padmasoorya GP Ayinoon Ceremony : എല്ലാവരും കാത്തിരുന്ന ആ സുദിനം അടുക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം നടക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളും ഇരുവരും തന്നെയാണ്.

ഇപ്പോൾ വിവാഹത്തിൻറെ തലേന്ന് ബ്രാഹ്മണസമുദായത്തിൽ കണ്ടുവരുന്ന ഐനൂൺ എന്ന പ്രത്യേക ചടങ്ങിന്റെ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയ പേജുകളിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ജിപിയാണ് ഇതിൻറെ ചിത്രങ്ങൾ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ ചടങ്ങ് പലർക്കും സുപരിചിതം അല്ലെങ്കിൽ പോലും നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം എന്താണ് ഈ ചടങ്ങ് എന്ന് ചോദിക്കുന്നവരുടെ എണ്ണവും കുറവല്ല. മഞ്ഞയും ചുവപ്പും ദാവണിയിൽ അതീവ സുന്ദരിയായാണ് ഗോപിക അനിൽ ചടങ്ങിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായി മാറിയിരുന്നു. സ്വാസിക തന്റെ വിവാഹശേഷം പങ്കെടുത്ത ആദ്യ ചടങ്ങെന്ന രീതിയിലും ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ഷഫ്ന, സജിൻ, മിയ തുടങ്ങിയ വലിയ താരനിരയാണ് ഇരുവരുടെയും ഹൽദി ആഘോഷങ്ങൾക്ക് പങ്കുചേരുവാനായി എത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞു നിൽക്കുന്നത് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തന്നെയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ പലർക്കും അതൊരു അതിശയവും അത്ഭുതവും തന്നെയായിരുന്നു. എന്നാൽ പിന്നീട് ഇങ്ങോട്ട് ഇതിൻറെ വിശേഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുക തന്നെയായിരുന്നു. ജിപിയേയും ഗോപികയെയും ഇഷ്ടപ്പെടുന്ന വലിയ ഒരു താരസമൂഹം തന്നെയാണ് ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്നത്. വ്യത്യസ്തമായ രീതികളിൽ തങ്ങളുടേതായ സ്വാധീനം ആളുകൾക്കിടയിൽ നേടിയെടുത്തവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരെയും ജീവിതത്തിൽ ഒന്നിച്ച് കാണുവാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഗോപികയെ ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടത്. ഇന്ന് ഈ പരമ്പരയുടെ അവസാന ഭാഗത്തിന്റെ സംപ്രേക്ഷണവും ആയിരുന്നു.