സ്വന്തം കട പോലെ കണ്ടോ എന്ന് പറഞ്ഞതേ ഓർമയുളളു.!! പാനിപൂരിക്ക് വേണ്ടി കടിപിടി കൂടി ജിപിയും ഗോപികയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! | Gopika Anil And Govind Padmasoorya GP In Mudka Resto Cafe

Gopika Anil And Govind Padmasoorya GP In Mudka Resto Cafe : ടിവി ഷോ അവതാരകനും ചലച്ചിത്ര അഭിനേതാവുമായ ജിപിയുടെയും മലയാളം ടിവി സീരിയൽ നടി ഗോപികയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വളരെ പെട്ടെന്ന് നിശ്ചയിക്കുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയും ചെയ്ത ഇവർ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധകേന്ദ്രമായി തീർന്നത്.

വിവാഹത്തിനുശേഷം ജിപിയുടെയും ഗോപികയുടെയും കുടുംബ സംഗമത്തിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.മുദ്ക്ക റസ്റ്റോകഫെ യിലെ വിവിധ ഭക്ഷണ ഇനങ്ങൾ കൊച്ചു പിള്ളേരുമൊത്ത് കഴിക്കുന്ന വീഡിയോ ആണ് ഇവർ പങ്കു വെച്ചിട്ടുള്ളത്. “സ്വന്തം വീടുപോലെ കാണണം എന്നു പറഞ്ഞതേ ഓർമ്മയുള്ളൂ” എന്ന രസകരമായ ക്യാപ്ഷൻ ഓടെ യാണ് റീല് പുറത്തുവന്നിട്ടുള്ളത്.

ബേൽപൂരിയും, ആലു പറാത്തയും മത്സരിച്ച് തിന്നുന്ന ഗോപികയെയും ജിപിയെയും കാണാൻ ആരാധകരും എത്തി. ഇതിനോടകം വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റ്സും കിട്ടി. ഏഷ്യാനെറ്റ് ലെ പ്രശസ്ത മെഗാ പരമ്പരയായ സാന്ത്വനം സീരിയലിലെ പ്രധാന നടി കൂടിയായ ഗോപികക്കും ചലച്ചിത്ര അഭിനേതാവും അവതാരകനുമായ ജിപിക്കും ഇതൊരു പുതിയ തുടക്കം ആയിരുന്നു.

ടിവി ഷോകളിലൂടെ ജനപ്രിയരായി മാറിയ ഇവർക്ക് ഇന്ന് കേരളം മുഴുവൻ മുതിർന്നവരെന്നോ യുവാക്കളെന്നോ ഭേദമില്ലാതെ നിറഞ്ഞ ആരാധകപക്ഷമാണ്. വിവാഹ നിശ്ചയത്തിനു ശേഷമുള്ള ഇരുവരുടെയും ഇന്റർവ്യൂ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ മുൻപിൽ ആയിരുന്നു. ടെലിവിഷൻ പ്രേക്ഷകർ മാത്രമല്ല ഇരുവരും സോഷ്യൽ മീഡിയയിലും പ്രമുഖരാണ്. ഇരുവരുടെയും ഒന്നിക്കൽ രണ്ടുപേരുടെയും ആരാധകർക്ക് കുറഞ്ഞൊരു ഞെട്ടൽ ഉണ്ടാക്കി. വളരെ പോസിറ്റീവ് ആയാണ് കേരള സമൂഹം ഈ വിവാഹത്തെ നോക്കി കണ്ടത്.