ആനതൊട്ടാവാടിയിൽ പതിയിരിക്കുന്ന അപകടം അറിയാതെപോകരുത്…!!

ആനതൊട്ടാവാടിയിൽ പതിയിരിക്കുന്ന അപകടം അറിയാതെപോകരുത്…!! തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ്‌ ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് ഏകദേശം രണ്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. കഴിച്ചാൽ മാരകമായ വിഷബാധയുണ്ടാക്കുന്നു ആനത്തൊട്ടാവാടിയുടെ ഇളം ചെടികളിൽ കൂടുതലായി കണ്ടുവരുന്ന മൈമോസിൽ എന്ന വിഷാംശമാണ് വിഷബാധകൾക്ക് കാരണം.

ശരീരത്തിൽ നീർക്കെട്ട്, ശ്വാസതടസ്സം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് എനിവയാന്നു രോഗലക്ഷണങ്ങൾ. ഇതിന്റെ ഉറവിട രാജ്യം ബ്രസീൽ ആണെന്ന് കരുതപ്പെടുന്നു. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്‌. മുള്ളുകളേറ്റാലുള്ള വേദന ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിൽനാലാണ്‌ ഇതിന്‌ ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു.

വളരെ അപകട കാരിയായ ഒന്നാണ് ആനത്തൊട്ടാവാടി ഇത് മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാകും. മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം തായ്ത്തടിയിൽ പറ്റിച്ചേർന്നാണ്‌ ഈ പാഴ്‌ചെടിയുടെ വളർച്ച. നാഷണൽ പാർക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളർന്ന് പരക്കുന്ന സസ്യം പ്രാദേശിക സസ്യയിനങ്ങൾക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post