ഈ സൂചനകൾ അവഗണിച്ചാല്‍…!! ഗർഭാശയത്തിൽ മുഴ ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന 6 ലക്ഷണങ്ങൾ…

ഈ സൂചനകൾ അവഗണിച്ചാല്‍…!! ഗർഭാശയത്തിൽ മുഴ ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന 6 ലക്ഷണങ്ങൾ… സ്ത്രീയുടെ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന അവയവങ്ങളാണ് ഗര്‍ഭാശയവും അണ്ഡാശയങ്ങളും. ആവശ്യാനുസരണം ശക്തമായി ചുരുങ്ങാനും വികസിക്കാനും കഴിയുന്ന പേശിനിര്‍മിതമായ ഒരു സഞ്ചിയാണ് ഗര്‍ഭാശയം. ചുരുങ്ങിയിരിക്കുന്ന അവസ്ഥയില്‍ ഏകദേശം മൂന്നിഞ്ച് നീളവും രണ്ടിഞ്ച് വണ്ണവും ഗര്‍ഭാശയത്തിനുണ്ടാകും. മൂന്ന് പാളി സ്തരങ്ങള്‍ കൊണ്ടാണ് ഗര്‍ഭാശയം നിര്‍മിച്ചിരിക്കുന്നത്.

അടിവയറ്റില്‍ മൂത്രസഞ്ചിക്ക് പിന്നില്‍ മുകള്‍ഭാഗത്തായാണ് ഗര്‍ഭാശയത്തിന്‍െറ സ്ഥാനം. ഗര്‍ഭാശയത്തിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒന്നര ഇഞ്ചോളം വലുപ്പമുള്ള അണ്ഡാശയങ്ങളാണ് ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ പ്രധാന ഉല്‍പാദക കേന്ദ്രം.വയറുവേദനയും മൂത്ര തടസ്സവുമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് ശേഷം ഗര്‍ഭപാത്രത്തില്‍ മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.

ക്യാന്‍സര്‍ ആയിരിക്കുമോ എന്നാണ് മിക്ക ആളുകളുടേയും ഭയം. ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ മുഴകളാണ് ഫൈബ്രോയ്ഡുകള്‍. ഇങ്ങനെയുണ്ടാകുന്ന 98% മുഴകളും ക്യാന്‍സര്‍ ആയിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഫൈബ്രോയ്ഡിന്റെ വേദനയും മറ്റുലക്ഷണങ്ങളും ഒന്നും തന്നെയില്ലാത്ത 100 സ്ത്രീകളില്‍ സ്കാനിംഗ് പരിശോധന നടത്തിയാല്‍ അവരില്‍ പകുതിയോളം അല്ലെങ്കില്‍ പകുതിയില്‍ ഏറെ സ്ത്രീകളിലും ഇതുപോലെ ചെറിയൊരു ഫൈബ്രോയ്ഡെങ്കിലും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ചെറിയ മുഴകളെ പേടിക്കേണ്ടതില്ല.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs