ഒന്നര വർഷത്തിൽ കായ്ക്കുന്ന ഗംഗ ബൊണ്ടം തെങ്ങിൻതയ്‌കൾ കൃഷി ചെയ്യാം…!!

ഒന്നര വർഷത്തിൽ കായ്ക്കുന്ന ഗംഗ ബൊണ്ടം തെങ്ങിൻതയ്‌കൾ കൃഷി ചെയ്യാം…!! കേരളത്തിന്റെ സംസ്ഥാന വൃക്ഷമായ തെങ്ങ് കേരളത്തിൽ ഉടനീളം കൃഷിചെയ്തുവരുന്നു. കേരളത്തിലെ കാലാവസ്ഥയും മണ്ണും തെങ്ങ് കൃഷിക്ക് വളരെ അനിയോജ്യമായ ഭൂപ്രകൃതിയാണ്. അതിനാൽ തന്നെ തെങ്ങ് കൃഷി പ്രാധാന്യം അർഹിക്കുന്നു. കേരം തിങ്ങിയ നാടായതിനാൽ ആണ് സംസ്ഥാനത്തിന് കേരളം എന്ന് പെരുവന്നതെന്നും പറയപ്പെടുന്നു.

തെങ്ങിന് കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മീൻവളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേർക്കാവുന്നതാണ്‌. കാലവർഷാരംഭമാണ്‌ ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിൽ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നൽകാവുന്നതുമാണ്‌.

മണ്ഡരിബാധ, കൂമ്പുചീയൽ, തണ്ടുതുരപ്പൻ വണ്ടിന്റെ ആക്രമണം, കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങൾ. മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങ ഉത്പാദനം അതിനാൽ കുറയുന്നു. കൂമ്പുചീയ്യൽ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകൾ അഴുകി വളർച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകൾക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ്. വണ്ടുകൾ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KRISHI MITHRA TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…