മോഹൻലാൽ വരും, ഞാൻ ഉറപ്പ് തരുന്നു; മകനെ പോലെ ഗണേഷ് കുമാറിനെ വാരി പുണർന്ന് ടി പി മാധവൻ.!! | Ganesh Kumar Visit TP Madhavan At Gandhibhavan

മോഹൻലാൽ വരും, ഞാൻ ഉറപ്പ് തരുന്നു; മകനെ പോലെ ഗണേഷ് കുമാറിനെ വാരി പുണർന്ന് ടി പി മാധവൻ.!! | Ganesh Kumar Visit TP Madhavan At Gandhibhavan

Ganesh Kumar Visit TP Madhavan At Gandhibhavan : രാഷ്ട്രീയത്തിലാണെലും സിനിമയിലാണെലും ഒരുപോലെ ജനപ്രീതിയുള്ള നായകനാണ് കെ. ബി. ഗണേഷ് കുമാർ. ഇപ്പോൾ ഇതാ ഗതാഗത മന്ത്രിയായി ചുമതല ഏറ്റെടുത്തതിന്റെ തൊട്ട് പിന്നാലെ തന്റെ മണ്ഡലത്തിലുള്ള പത്തനാപുരത്തിലെ ഗാന്ധിഭവൻ സന്ദർശിച്ചിരിക്കുകയാണ് മന്ത്രി ഗണേഷ് കുമാർ.

ഗാന്ധി ഭവൻ നടത്തിയ സ്വീകരണത്തിലും അവിടത്തെ അന്തേവാസിയായ നടൻ ടിപി മാധനെ കണ്ട് കുശലാന്വേഷണം നടത്തിയാണ് മന്ത്രി ഗണേഷ് കുമാർ മടങ്ങിയത്. നടൻ മോഹൻലാലിനോട് ഗാന്ധിഭവനിൽ എത്തി നടൻ ടി പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഗണേഷ് കുമാർ പറയുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോയിൽ വ്യക്തമാണ്.

നിലവിൽ മോഹൻലാൽ കേരളത്തിൽ ഇല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും കാണാമെന്ന് ടി പി മാധവനു ഉറപ്പ് നൽകിയാണ് മന്ത്രി ഗണേഷ് കുമാർ ഗാന്ധി ഭവനിൽ നിന്നും പിരിഞ്ഞത്. പത്തനാപുരത്തിലെ ദേവാലയമാണ് ഗാന്ധി ഭവൻ എന്നാണ് സ്വീകരണത്തിൽ മന്ത്രി അഭിപ്രായപ്പെട്ടത്. കൂടാതെ ജാതിമതം ഭേദമില്ലാതെ വലിപ്പച്ചെറുപ്പം നോക്കാതെ കാരുണ്യത്തിന്റെ സ്നേഹത്തിന്റെയും സന്ദേശങ്ങൾ മാത്രം പങ്കിടുന്ന ഒരു അഭയകേന്ദ്രമാണ് എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞത്.

ഒരു കാലത്ത് മലയാള സിനിമയിൽ വളരെയധികം സജീവമായിരുന്ന ഒരു നടമായിരുന്നു ടി പി മാധവൻ. ഹാസ്യം, ഗൗരമേറിയ വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ ഇടയിൽ തന്റെതായ സ്ഥാനം നടൻ നേടിയെടുത്തിരുന്നു. ബോളിവുഡ് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു സംവിധായകനാണ് ടി പി മാധവന്റെ മകനായ രാജകൃഷ്ണമേനോൻ. മകന് രണ്ടര വയസ്സ് പ്രായമുള്ളപ്പോളാണ് കുടുബത്തെ ഉപേക്ഷിച്ച് ടി പി മാധവൻ സിനിമയിലേക്ക് ഇറങ്ങി തിരിച്ചത്. മകനെ കാണണമെന്ന ആഗ്രഹം ടി പി മാധവൻ പറഞ്ഞുവെങ്കിലും ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയ അച്ഛനെ കാണണ്ട എന്ന അഭിപ്രായമായിരുന്നു ഒരു അഭിമുഖത്തിൽ രാജകൃഷ്ണമേനോൻ വെക്തമാക്കിയിരുന്നത്.

GandhibhavanGanesh KumarGanesh Kumar Visit TP Madhavan At GandhibhavanTP Madhavan