ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ…!!

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ…!! സാദാരണ വീടുകളിൽ ഭക്ഷണ സാധനങ്ങൾ ചീത്തയാവാതെ സൂക്ഷിക്കുന്നത് ഫ്രിഡ്‌ജിലാണ്. ഭക്ഷണങ്ങൾ പുതുമയോടെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പാടില്ലാത്തതായ കുറച്ച് ഭക്ഷണസാധനങ്ങൾ ഉണ്ട്. ഇത്തരം ഭക്ഷണങ്ങൾ ഒരുകാരണവശാലും ഫ്രിഡ്‌ജിൽ വെക്കരുതെന്ന് വിധക്തർ പറയുന്നു.

ഇങ്ങനെയുള്ള ഭക്ഷണങ്ങൾ മുറിയിലെ താപനിലയിൽ തന്നെ സൂക്ഷിക്കണമെന്നാണ് പറയുന്നത്. അതിൽ ഒന്നാണ് ബ്രഡ്, സാദാരണ താപനിലയിൽ ഏതെങ്കിലും പാത്രത്തിൽ മൂടി സൂക്ഷിക്കുക. അടുത്തതാണ് ഉള്ളി, ഇത് വെളിച്ചമുള്ള ഭാഗത്ത് വേണം സൂക്ഷിക്കാൻ ഇല്ലെങ്കിൽ മുള വരൻ സാധ്യത ഉണ്ട്, മാത്രവുമല്ല മണവും ഗുണവും നഷ്ടപെടുകയും ചെയ്യുന്നു.

ഉള്ളി പോലെ തന്നെ വെളുത്തുള്ളിയും ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പാടില്ല. നനവ് തട്ടാത്ത ഭാഗത്ത് വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് വെളുത്തുള്ളി സൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്നു. അതുപോലെ തന്നെയാണ് സവാളയുടെ കാര്യവും. മറ്റൊന്ന് തക്കാളി, പ്രകൃതിദത്തമായ രുചി ലഭിക്കാൻ തക്കാളി പുറമെ സൂക്ഷിക്കുന്നതാണ് നല്ലത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…