ഫാറ്റി ലിവറും കരൾ രോഗങ്ങളും കാരണങ്ങൾ ഇവയൊക്കെയാണ്…!! യഥാർത്ഥ കാരണവും പരിഹാരവും…

ഫാറ്റി ലിവറും കരൾ രോഗങ്ങളും കാരണങ്ങൾ ഇവയൊക്കെയാണ്…!! യഥാർത്ഥ കാരണവും പരിഹാരവും… സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രനഥിയും കരള്‍ തന്നെ. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശേഷി കരളിനുണ്ട്. രോഗലക്ഷണങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. അമിതവണ്ണം, മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകുന്നു.

ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കും. ചിലർക്ക് മരുന്നുകളാകും ഫലപ്രദം. ആകസ്മികമായോ മറ്റോ ഉദരാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോഴോ മറ്റോ ആണ് ഈ അവസ്ഥ കണ്ടെത്തപ്പെടുന്നത്. കരളിന്റെ ധർമ്മം പരിശോധിക്കുന്ന ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ രോഗവ്യാപനത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs

Rate this post