Fahadh Faasil And Nazriya Nazim At Paris : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയ നസീമും. മലയാളത്തിലെ പ്രശസ്തനായ സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് ആദ്യമായി അഭിനയിച്ചത് കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലാണ്. പുതുമുഖ നടനായ ഫഹദിന്റെ ഈ ചിത്രത്തിലെ അഭിനയം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
എന്നാൽ മറ്റൊരാളായിട്ടായിരുന്നു ഫഹദിന്റെ തിരിച്ചു വരവ്. ഡയമണ്ട് നെക്‌ളേസ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തന്റെ പ്രകടനം കൊണ്ട് ഫഹദ് ആവിസ്മരണീയമാക്കി. തന്റെ ജീവിതത്തിൽ ആദ്യം സംഭവിച്ച പരാജയവും അതിൽ നിന്ന് താൻ ഉയർത്തെഴുന്നേറ്റ വിധവും എല്ലാം ഫഹദ് പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട്. സത്യത്തിൽ പുതിയ തലമുറക്ക് ഒരു മാതൃക കൂടിയാണ് ഫഹദ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. അതിന്റെ ഭാഗമാണ് തനിക്ക് ഫാൻസ് അസോസിയേഷൻ വേണ്ട എന്ന ഫഹദിന്റെ തീരുമാനം.
ചെറുപ്പം മുതൽക്കേ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരം ആയിരുന്നു നസ്രിയ നസീം. ടീവി ഷോകളിൽ അവതാരക ആയിട്ടായിരുന്നു താരത്തിന്റെ തുടക്കം. ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന നസ്രിയ പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ഫഹദിനോടൊപ്പം നസ്രിയ അഭിനയിച്ച ആദ്യ ചിത്രം ബാംഗ്ലൂർ ഡേയ്‌സ് ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആയതും.
ആദ്യം പ്രണയം പറഞ്ഞത് താൻ ആണെന്ന് നസ്രിയ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 2014 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. ഇപോഴിതാ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താര ദമ്പതികൾ. പാരീസിൽ ആണ് രണ്ട് പേരും നിലവിൽ ഉള്ളത്. ഇരുവരും പാരീസിൽ അടിച്ചു പൊളിക്കുന്ന ഫോട്ടോകൾ നസ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.