കണ്ണുകൾ തുടിക്കുന്നത് ആപത്തോ ഐശ്വര്യമോ…?

കണ്ണുകൾ തുടിക്കുന്നത് ആപത്തോ ഐശ്വര്യമോ…? ശരീരത്തിന്റെ വിളക്കാണ് കണ്ണുകൾ. എല്ലാം അറിയുന്ന കണ്ണിനു ജീവിതത്തിൽ സംഭവിക്കുന്നത് മുൻകൂട്ടി കാണാനുള്ള കഴിവുണ്ട്. അതിനെ സൂചിപ്പിക്കുന്നതാണ് കണ്ണിന്റെ തുടിപ്പുകൾ എന്നാണ് പൊതുവെയുള്ള വിശ്വാസം. ആണുങ്ങൾക്ക് വലം കണ്ണ് തുടിച്ചാൽ ഐശ്വര്യമാണ്, എന്നാൽ ഇടം കണ്ണാണെങ്കിൽ ആപത്തും ആണ് ഫലം.

സ്ത്രാകൾക്ക് ഇടം കണ്ണ് തുടിച്ചാൽ ഐശ്വര്യവും വലം കണ്ണ് തുടിച്ചാൽ ആപത്തുമാണ് ഫലത്തിൽ പറയുന്നത്. പെൺകുട്ടികൾക്ക് തുടർച്ചയായി ഇടം കണ്ണ് തുടിച്ചാൽ വിവാഹം നടക്കും. തുടർച്ചയായി തുടിക്കുന്നത് വലം കണ്ണാണെങ്കിൽ വൈധവ്യവും ആണ് ഫലം. കണ്ണിന്റെ തുടിപ്പും അതാത് ദിവസത്തെ ഫലവും തമ്മിലുള്ള ബന്ധം ചിന്തിക്കേണ്ട വസ്തുത തന്നെയാണ്.

എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ കണ്ണിനു ചുറ്റുമുള്ള പേശികളുടെ ക്ഷീണാവസ്ഥയാണ് ഈ കണ്ണ് തുടിപ്പിന് കാരണം. തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുകയോ അതുമല്ലെങ്കിൽ കുറച്ചുനേരം കണ്ണടച്ചു ഇരുന്നാൽ മാറാവുന്നതേ ഒള്ളു ഈ അവസ്ഥ. ശരീരത്തിന്റെയും കണ്ണിന്റെയും ക്ഷീണം, കാൽസ്യം പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവയുടെ കുറവ് എല്ലാം കണ്ണ് തുടിപ്പിന് കാരണമാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…