Etho Janma Kalpanayil Ashwin Sai Ram Fame Visal Ramachandran Get Married : നിലവിൽ സിനിമാതാരങ്ങളെ പോലെ തന്നെ ടെലിവിഷൻ പരമ്പരകളിലെ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും അവരുടെ പുതിയ അപ്ഡേറ്റ് വരാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അത്തരത്തിൽ ശ്രദ്ധേയമായ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയൽ ആണ് “ഏതോ ജന്മ കൽപ്പനയിൽ” ഇപ്പോൾ സീരിയലിലെ പ്രധാന നടന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.
സീരിയൽ താരം വിശാൽ രാമചന്ദ്രൻ വിവാഹിതനായി എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം കല്ലടയിൽ വച്ച് നടന്ന ചടങ്ങിൽ ആൻസി ജോസിനെ ആണ് വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. മതത്തിന്റെ അതിർവരമ്പുകളെ മാറ്റിനിർത്തി കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രണയത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് വിവാഹ ജീവിതത്തിലേക്ക് കടന്നത്.
ഇൻസ്റ്റഗ്രാം സജീവമായ ആൻസി തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഏതോ ജന്മ കൽപ്പനയിൽ എന്ന സീരിയലിലെ താരങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ആൻസി ഗ്രൂമ് റിയാക്ഷൻ വീഡിയോ ചെയ്തത് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആൻസിയെ കണ്ട് അടിപൊളിയായിട്ടുണ്ടെന്ന് പറയുകയാണ് അശ്വിനും വീഡിയോയിലൂടെ.
സീരിയലിലെ താരത്തിന്റെ ജോഡി ആയ ശ്രുതി വളരെ വിഷമത്തോടെ അശ്വിന്റെ വിവാഹം കണ്ട് ഇരിക്കുന്ന വീഡിയോ രസകരമായി പങ്കുവെച്ചിട്ടുണ്ട്. ഇത് കണ്ട് ആരാധകരും വളരെ തമാശയോടെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഹിന്ദി സീരിയൽ ആയ ഇസ് പ്യാർ കോ ക്യാ നാം ദൂ, എന്ന സീരിയലിന്റെ മലയാളം വേർഷൻ ആണ് ഏതോ ജന്മ കൽപ്പനയിൽ എന്നത്. നിരവധി മലയാളികൾ ഉൾപ്പെടെ കണ്ട സീരിയൽ ഇസ് പ്യാർ കോ ക്യാ നാം ദൂ, അതിന്റെ മൊഴി മാറ്റിയ വേർഷൻ മൗനം സമ്മതം മലയാളികൾ ഏറ്റെടുത്തിരുന്നു.