കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം.!! 33-ാം വയസ്സിൽ അമ്മയാവാൻ ഒരുങ്ങി അർച്ചന സുശീലൻ; ബേബി ഷവർ ആഘോഷമാക്കി താരം.!! | Ente Manasaputhri Gloriya Actress Archanaa Suseelan Baby Shower

Ente Manasaputhri Gloriya Actress Archanaa Suseelan Baby Shower : മലയാള ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടിയാണ് അർച്ചന സുശീലൻ. ഇപ്പോൾ അർച്ചനയും പങ്കാളി മനോജ് യാദവും പിറക്കാൻ പോകുന്ന കുഞ്ഞു ഓമനയെ കാത്തിരിക്കുകയാണ്. 2022 ഏപ്രിൽ മാസത്തിൽ വിവാഹിതരായ മനോജും അർച്ചനയും ഇൻസ്റ്റഗ്രാമിൽ വലിയ ആക്ടീവ് ആണ്. അർച്ചനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിപ്പാണ്.

ഇപ്പോഴിതാ പർപ്പിൾ കളർ മാച്ച് ഡ്രസ്സിംഗ് തീമിൽ അർച്ചനയും മനോജും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ ആവേശ ആഘോഷത്തിലാണ്. അർച്ചന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണെങ്കിലും മലയാളികൾക്ക് ഏറ്റവും സുപരിചിതയായ നടിയാണ് അർച്ചന.

ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയി. വടക്കേ ഇന്ത്യൻ ഭാഷാ ശൈലിയിലാണ് ഡബ്ബ് ചെയ്യുന്നത്. ആ ശൈലിയും അർച്ചനയുടെ കഥാപാത്രങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 2022 ഏപ്രിൽ മാസത്തിൽ ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം ചെയ്തു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും പുതുതായി ഇരുവരും തുടങ്ങിയിട്ടുണ്ട്.

കൂടാതെ അർച്ചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും അഭിനേത്രികളാണ്. അഭിനയത്തിൽ മാത്രമല്ല ബുള്ളറ്റ് ഓടിക്കാനും എക്സ്പെർട്ട് ആണ് അച്ചന. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത ‘എന്റെ മാനസപുത്രി’ എന്ന ടെലിവിഷൻ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് അർച്ചന ജനശ്രദ്ധനേടിയെടുത്തത്. തമിഴിലും മലയാളത്തിലുമായി നിരവധി ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിച്ചു. ഈ ഇടെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അർച്ചന വിജയകരമായി ഒരു റെസ്റ്റോറന്റും നടത്തുന്നുണ്ട്.

Archanaa SuseelanArchanaa Suseelan Baby ShowerBaby ShowerEnte Manasaputhri