കത്തിരിക്ക കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഇതൊക്കെയാണ്…!! കത്തിരിക്ക കഴിക്കുന്ന ആരും ഈ വീഡിയോ നഷ്ടപ്പെടുത്തരുത്🍆😱

കത്തിരിക്ക കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഇതൊക്കെയാണ്…!! കത്തിരിക്ക കഴിക്കുന്ന ആരും ഈ വീഡിയോ നഷ്ടപ്പെടുത്തരുത്🍆😱 ആഹാരയോഗ്യമായതും സൊലനേസീ (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. സൊലാനം മെലൻജിന എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ എഗ്ഗ് പ്ലാന്റ് എന്നു പറയുന്നു. പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണഗതിയിൽ ഇത് 40 മുതൽ 150 സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു.

ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 സെന്റീമീറ്റർ വരെ നീളവും 5 മുതൽ 10 സെന്റീമീറ്റർ വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 സെന്റീമീറ്റർ ഉയരത്തിലും ഇലകൾ 30 സെന്റീമീറ്റർ മുകളിൽ നീളമുള്ളവയും 15 സെന്റീമീറ്റർ വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ളതും പഴം വളരെ മാംസളമായതുമാണ്.

തമിഴിലും, കേരളത്തിൽ ചിലയിടത്തും കത്തിരിക്ക എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ വഴുതനങ്ങ എന്നും ഗോളാകൃതിയിലുള്ളവയെ കത്തിരിക്ക എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post