രാവിലത്തെ ചായക്കടിക്ക്‌ ഇനി ഇത് മതി!! സൂപ്പർ ടേസ്റ്റിൽ ഒരു പഞ്ഞി അപ്പം; വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും… | Easy Breakfast Panji Appam Recipe Malayalam

Easy Breakfast Panji Appam Recipe Malayalam : രാവിലെയും വൈകിട്ട് ചായയുടെ ഒപ്പമായിരുന്നാലും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത്രയും പഞ്ഞിയായിട്ട് ഒരു വിഭവം ഉണ്ടോ എന്ന് തന്നെ തോന്നിപ്പോകും അത്രയും ടേസ്റ്റിയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരം. പല രൂപത്തിൽ നമ്മൾ അപ്പം തയ്യാറാക്കി എടുക്കാറുണ്ട്. അപ്പച്ചട്ടിയിൽ ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുത്ത്, അല്ല എന്നുണ്ടെങ്കിൽ ദോശ കല്ലിൽ ഒഴിച്ച് അടച്ചുവെച്ച് വേവിച്ച്.

അങ്ങനെ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് ഒരു പ്രത്യേകതരം ഷേപ്പിൽ ഉള്ള അപ്പം. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് പച്ചരി ആണ്. പച്ചരി ആദ്യം നന്നായി കഴുകി വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ഇത് ഒരു നാലു മണിക്കൂർ കുതിർന്നതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങളൊക്കെ ചെയ്യാൻ പാടുള്ളൂ. നാലുമണിക്കൂറിനു ശേഷം പച്ചരി ഉഴുന്നു മിക്സിയുടെ ജാറിൽ നന്നായി അരയ്ക്കുക.

അരച്ച മാവിന്റെ ഒപ്പം തന്നെ ആവശ്യത്തിന് ചോറും പഞ്ചസാരയും നാളികേരവും ചേർത്തു കൊടുക്കാം. അതും നന്നായി അരച്ചെടുക്കുക. അരച്ചു കഴിഞ്ഞാൽ ഇതിന്റെ ഒപ്പം തന്നെ വീണ്ടും യീസ്റ്റ് ചേർത്ത് അരക്കുക. ഇങ്ങനെ പല തവണ അരയ്ക്കുമ്പോൾ മാവ് ഒട്ടും തരി ഇല്ലാതെ കിട്ടുന്നതായിരിക്കും. ശേഷം പുളിക്കുന്നതിനായിട്ട് എട്ടുമണിക്കൂർ അടച്ചു വയ്ക്കുക. ആ സമയം കൊണ്ട് മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. പൊങ്ങിവന്ന മാവേലയ്ക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് വീണ്ടും അടച്ചു വയ്ക്കാം.

15 മിനിറ്റിനു ശേഷം ചെറിയ പാത്രങ്ങളിലേക്ക് എണ്ണതടവി അതിലേക്ക് മാവ് ഒഴിച്ചു കൊടുത്തു ഇഡ്ഡലി പാത്രത്തിൽ വെച്ച് വേവിച്ചു കൊടുക്കുക. നന്നായിട്ട് വെന്തിട്ടുണ്ടാകും, പാത്രത്തിൽ നിന്ന് മാറ്റി എടുക്കുക. വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു അപ്പം ഏതൊരു കറിയുടെ കൂടെ കഴിക്കാനും ഇത് വളരെ ടേസ്റ്റിയാണ്. തയ്യാറാക്കുന്ന വിധം എങ്ങിനെയെന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video Credit : Fathimas Curry World

Rate this post