തല കറക്കം പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ മതി…!!

തല കറക്കം പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ മതി…!! തലയും കണ്ണിൽപ്പെടുന്ന എല്ലാ വസ്തുക്കളും കറങ്ങുന്നതായി തോന്നുന്ന അവസ്ഥയാണ് തലചുറ്റൽ. തലചുറ്റൽ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് വീഴുകയോ വീണുപോകുമെന്ന് തോന്നുകയോ ചെയ്യുന്നു. ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം മൂലവും തലചുറ്റൽ അനുഭവപ്പെടാം. നിമിഷനേരത്തേക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും തലച്ചോറിൽ ഓക്സിജൻ ലഭ്യമല്ലാതാവുകയും ചെയ്യുന്നതുമൂലം തലചുറ്റൽ അനുഭവപ്പെടാറുണ്ട്. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ചാടി എഴുന്നേൽക്കുമ്പോൾ നൈമിഷികമായി തലചുറ്റൽ അനുഭവപ്പെടാറുണ്ട്.

സ്ഥാനികമായ താഴ്ന്ന രക്തസമ്മർദമാണിതിനു കാരണം. പ്രായമേറിയവരിലും ഉയർന്ന രക്തസമ്മർദത്തിനുള്ള ഔഷധങ്ങൾ സേവിക്കുന്നവരിലും ആണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള ധമനികളിൽ താത്ക്കാലികവും ഭാഗികവുമായി തടസ്സം ഉണ്ടാകുന്ന ക്ഷണിക രക്തക്കുറവും തലചുറ്റലിനു കാരണമാകാറുണ്ട്. ആയാസം, ക്ഷീണം, പനി, വിളർച്ച, ഹൃദയപേശികളുടെ തകരാറുകൾ, ഹൈപോഗ്ലൈസീമിയ, മസ്തിഷ്ക രക്തസ്രാവം എന്നിവയാണ് മറ്റു കാരണങ്ങൾ. ആന്തരികകർണത്തിന്റേയോ ശ്രവണനാഡിയുടേയോ, മസ്തിഷ്ക കാണ്ഡത്തിന്റേയോ തകരാറുകൾ മൂലമുണ്ടാകുന്ന തലചുറ്റലാണ് വെർട്ടിഗോ.

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ആന്തരികകർണ ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകളായ ലാബ്രിന്തൈറ്റിസ്, മെനിയേഴ്സ് രോഗം എന്നിവ തലചുറ്റലിനും മനംപിരട്ടൽ, ഛർദ്ദി എന്നിവയ്ക്കും കാരണമാകാറുണ്ട്. വൈറൽബാധമൂലം ചർമ്മലാബ്രിന്തിന് ഉണ്ടാകുന്ന വീക്കമാണ് ലാബ്രിന്തൈറ്റിസ്. പ്രായമേ റുമ്പോൾ ആന്തരകർണ ഭാഗങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക അപചയമാണ് മെനിയേഴ്സ് രോഗത്തിനു കാരണം. ശ്രവണനാഡിക്കുണ്ടാവുന്ന വീക്കം, മസ്തിഷ്ക ചർമ വീക്കം എന്നീ ശ്രവണനാഡി രോഗങ്ങൾ തലചുറ്റലുണ്ടാക്കാറുണ്ട്. ചെന്നിക്കുത്ത്, മസ്തിഷ്ക കാണ്ഡത്തിൽ സമ്മർദം ചെലുത്തുന്ന മസ്തിഷ്ക ട്യൂമറുകൾ, കഴുത്തിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന വാതം, മസ്തിഷ്ക കാണ്ഡത്തിലേക്കുള്ള രക്തയോട്ടക്കുറവ് എന്നിവമൂലം തലയും കഴുത്തും അനക്കുമ്പോൾ വേദനയും തലചുറ്റലും ഉണ്ടാകാറുണ്ട്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Talk ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health Talk