വില 5.40 കോടി രൂപ.!! മമ്മുക്ക മാറി നിൽക്കേണ്ടിവരും; മലയാളത്തിലെ ആദ്യ ഫെരാരി കുഞ്ഞിക്കക്ക് സ്വന്തം.!! | Dulquer Salmaan New Ferrari Car

Dulquer Salmaan New Ferrari Car : ബിഎംഡബ്ലിയുനു ശേഷം താരം അവതരിപ്പിക്കുന്ന ഫെരാരി 296 വൈറലാകുന്നു . മലയാളത്തിന്റെ സ്റ്റാർ കിഡ് എന്ന നിലയിൽ നിന്നൊക്കെ സവിശേഷമായ സ്വന്തം വ്യക്തിത്വത്തിലേക്ക് വളർന്ന ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആക്ടർ ആണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖറിനും കാർ

എന്നാൽ ക്രൈസ് ആണ്. കുറച്ചുദിവസം മുന്നേ മാത്രം ദുൽഖറിന്റെ ഗ്യാരേജിൽ വന്നെത്തിയ ബിഎംഡബ്ലിയു എസ് സീരീസിനു പിന്നാലെയാണ് ഫെറാറി എന്ന സൂപ്പർ കാറിന്റെ ഗംഭീര എൻട്രി. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർകാറാണ് ദുൽക്കർ സ്വന്തമാക്കിയത്. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ ഷോറൂം വില. ഇത് സ്വന്തമാക്കിയതോടെ

മലയാളത്തിലെ ഫെറാറി ഉടമയായ ആദ്യ മലയാള നടനായി ദുൽഖർ സൽമാൻ മാറി. മമ്മൂട്ടിയുടെ ഡ്രൈവിംഗ് സ്കില്ലും കാറിനോടുള്ള ഭ്രമവും മലയാളികളായ നമുക്ക് സുപരിചിതം ആയിട്ടുള്ള കഥകളാണ്. അതുപോലെതന്നെ മകനും. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സ്വന്തമായി കസ്റ്റമൈസേഷനുള്ള സാധ്യതകളും ഇറ്റാലിയൻ ആഡംബര സ്പോർട്സ്

കമ്പനിയായ ഫെരാരി അവസരം ഒരുക്കുന്നു. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്. ഈ വാഹനത്തിന് ഫെരാരി നൽകിയ വിശേഷണം ഏറെ ശ്രദ്ധേയമായിരുന്നു. ‘ ദ റിയൽ ഫെരാരി വിത്ത് ജസ്റ്റ് സിക്സ് സിലിണ്ടേഴ്സ്’ എന്നായിരുന്നു ആ വിശേഷണം. ആഡംബര സ്പോർട്സ് കാറുകൾക്ക് പുറമേ ദുൽഖർ സൽമാന്റെ ഗ്യാരേജിലെ വിന്റേജ് കാർ കളക്ഷനും ആരാധകർ ഏറെയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ദുൽഖർ സൽമാന് സ്വന്തമായി 5 സൂപ്പർ കാറുകൾ ഉണ്ടെന്നാണ് അറിവ്. മേഴ്‌സിഡസ് -ബെൻസ് SLS AMG,Porsche panamera, BMW ഇപ്പോൾ ഇതാ ഫെരാരി 458 സ്പൈഡറും. 2017 ഡിസംബർ 1-നാണ് ഏറ്റവും അഭിമാനകരമായ വാഹനമായ പോർഷെ പനമേര ടർബോ സ്‌പോർട്‌സ് സെഡാൻ ദുൽഖർ സൽമാൻ കൊണ്ടുവരുന്നത്. അത് 3.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. പോർഷെ പനമേര ടർബോയുടെ ഏകദേശ വില 2 കോടി രൂപയാണ്. കൂടാതെ പുതിയ മെഴ്‌സിഡസ് AMG G63 ഒപ്പം തന്റെ പുതിയ എസ്‌യുവിയുടെ താക്കോൽ സ്വീകരിക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. Mercedes AMG G63 യുടെ വില ഏകദേശം 2.45 കോടി രൂപയാണ്.