അളിയന്റെ കല്യാണം അടിച്ച് പൊളിച്ച് കുഞ്ഞിക്ക; കല്യാണ പെണ്ണിനേക്കാൾ മൊഞ്ചു കുഞ്ഞിക്കാടെ രാജകുമാരിക്ക് തന്നെ, കല്യാണ വിരുന്നിൽ താരമായി മമ്മുക്ക കുടുംബം.!! | Dulquer Salmaan Mammootty And Family In Aman Heider Marriage

Dulquer Salmaan Mammootty And Family In Aman Heider Marriage : മലയാളി സിനിമ പ്രേമികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ ഓരോ പുതിയ വിശേഷങ്ങൾ ആരാധകർ വളരെയധികം കൗതുകത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. പിതാവായ മമ്മൂട്ടിയും മലയാളികളുടെ ഇഷ്ട താരം തന്നെ. ഇവരുടെയും സിനിമകൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . മാത്രമല്ല തിയേറ്ററിലെത്തുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റുകളും ആണ്. ഇന്ന് ലോകം ഒട്ടാകെ അറിയപ്പെടുന്ന മലയാളി താരങ്ങളിൽ പ്രമുഖരാണ് ഇവർ ഇരുവരും. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു വിവാഹ ഫോട്ടോയാണിത്. മമ്മൂട്ടി കുടുംബം മുഴുവൻ ഈ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. ദുൽഖറിന്റെ ഭാര്യയായ അമാലിന്റെ സഹോദരൻ അമാന്റെ വിവാഹ ദൃശ്യങ്ങൾ ആണിത്. വലിയ ആഘോഷമായിട്ടാണ് അമാന്റെയും വധു സൈറയുടെയും വിവാഹം നടന്നിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിനെയും അമാലിനെയും ഇവരുടെ മകളെയും കാണാം.

കൂടാതെ മമ്മൂട്ടിയെയും ഭാര്യയും, ദുൽഖറിന്റെ സഹോദരിയെയും എല്ലാം പങ്കുവെച്ച ഈ ചിത്രത്തിൽ ദൃശ്യമാണ്. ദുൽഖറിനെയും അമാലിന്റെയും വിവാഹം പ്രണയ വിവാഹമായിരുന്നു. ഇവരുടെ സന്തോഷകരമായ ദാമ്പത്യം കാണുമ്പോൾ ആരാധകർക്കും വളരെയധികം സന്തോഷമാണ്.

അമാലും തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ദുൽഖർ എന്ന നടന് നല്ല ഒരു സപ്പോർട്ട് ആണ് അമാൽ. തന്റെ ഭാര്യയെ കുറിച്ച് എല്ലാ വേദികളിലും താരം സംസാരിക്കാറുണ്ട്. ദുല്ഖറിന്റെയും അമാലിന്റെയും വിശേഷങ്ങൾക്കു സമൂഹം മാധ്യമങ്ങളിൽ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്.2011 ഡിസംബർ 22 ആയിരുന്നു ഇവരുടെ വിവാഹം. ചെന്നൈ സ്വദേശിയായ അമാൽ ആർക്കിടെക്ടാണ്. 2012 ലാണ് ദുൽഖർ സിനിമ ലോകത്ത് സജീവമാകുന്നത്. 2017 ഇവർക്ക് ഒരു മകൾ പിറന്നു. മകളുടെ പേരാണ് മറിയം അമീറ സൽമാൻ. തങ്ങളുടെ പ്രണയത്തെക്കുറിച്ച് നിരവധി വേദികളിൽ ഇതിനോടകം തന്നെ ദുൽഖർ സംസാരിച്ചിട്ടുണ്ട്.

Dulquer Salmaan Mammootty