മുരിങ്ങ കുലകുത്തി കായ്ക്കാൻ ഉഗ്രൻ ടിപ്…!!

0

മുരിങ്ങ കുലകുത്തി കായ്ക്കാൻ ഉഗ്രൻ ടിപ്…!! വരണ്ട മധ്യരേഖാപ്രദേശങ്ങളാണ് മുരിങ്ങക്കൃഷിക്ക് ഏറ്റവും അനുയോജ്യം. പലതരം മണ്ണിലും വളരാൻ കഴിവുണ്ടെങ്കിലും നേരിയ അമ്ലതയുള്ള നന്നായി നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഇവയുടെ വേരുകൾ ചീഞ്ഞുപോകാൻ സാധ്യത ഏറെയാണ്. സൂര്യപ്രകാശവും ചൂടും ഇഷ്ടപ്പെടുന്ന മുരിങ്ങ അതിനാൽത്തന്നെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല.

വരണ്ട ഇടങ്ങളിൽ കൃഷിചെയ്യാൻ കഴിയുന്ന മുരിങ്ങയ്ക്ക് ചെലവേറിയ ജലസേചനമാർഗ്ഗങ്ങൾ ആവശ്യമില്ല. ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന ഒരു മരമാണ് മുരിങ്ങ. ആദ്യത്തെവർഷം കായ ഭക്ഷ്യയോഗ്യമാണ്. പിന്നീടുള്ള വർഷങ്ങളിൽ കായകൾ ഭക്ഷിക്കാൻ ആവാത്തവിധം കയ്പ്പേറിയതാവും. അതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ എകവർഷിയായാണ് കൃഷി.

ഇലയ്ക്കും കായയ്ക്കും പൂക്കൾക്കും വിത്തുകൾക്കും കുരുവിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്കുവേണ്ടിയും ജലം ശുദ്ധീകരിക്കാൻ വേണ്ടിയും എല്ലാം മുരിങ്ങ നട്ടുവളർത്തുന്നു. കാലാവസ്ഥ, ഇനം, ജലസേചനം, വളം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി വിളവിലും നല്ല വ്യത്യാസം ഉണ്ടാവും. ചൂടുള്ള വരണ്ടകാലാവസ്ഥയും മിതമായ വളപ്രയോഗവും ജലസേചനവുമെല്ലാം കൃഷിക്ക് ഉത്തമമാണ്. മുകളിലേക്കു വളരുന്ന ശിഖരങ്ങൾ മുറിച്ചുനീക്കിയും കമ്പുകളുടെ എണ്ണം നിയന്ത്രിച്ചും എല്ലാം വിളവ് വർദ്ധിപ്പിക്കാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…