ഇത്തവണ അച്ഛനും മോളുമാണ് മറ്റൊരു യാത്രയുടെ ആരംഭം; വരാനുള്ളത് വിമാനം പിടിച്ചായാലും വരുമെന്നാണല്ലോ പ്രമാണം, സിത്താരക്ക് സർപ്രൈസ് കൊടുത്ത് സായു മോളും ഡോക്ടർ സജിഷും.!! | Dr Sajish And Sayumol Surprises Sithara Krishnakumar

Dr Sajish And Sayumol Surprises Sithara Krishnakumar : മലയാളത്തിന്റെ ന്യൂ ജനറേഷൻ ഗായികമാരിൽ ഏറെ പ്രാധാന്യം ഉള്ള താരമാണ് സിത്താര കൃഷ്ണകുമാർ. 2012 ലെയും 2017 ലെയും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് താരം ഇത് വരെ നേടിയിരിക്കുന്നത്. സെല്ലുലോയ്ഡ് വിമാനം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് സിത്താരക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

നിരവധി സംഗീത റിയാലിറ്റി ഷോ കളിലൂടെ വിജയിയായി ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് സിത്താര. 2004 ൽ കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ഗന്ധർവ സംഗീതം, ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത സപ്തസ്വരങ്ങൾ, ജീവൻ ടീവിയുടെ വോയിസ്‌ എന്നീ റിയാലിറ്റി ഷോകളിൽ വിജയി ആയിരുന്നു താരം. ഗായിക മാത്രമല്ല ഒരു നർത്തക കൂടിയാണ് സിത്താര കൃഷ്ണകുമാർ. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലോത്സവത്തിൽ 2005ലും 2006 ലും കലാതിലകമായിരുന്നു സിത്താരാ. വിനയൻ ചിത്രം അതിശയനിൽ പമ്മി പമ്മി എന്ന ഗാനം പാടിക്കൊണ്ടാണ് സിത്താര പിന്നണി ഗായിക രംഗത്തേക്ക് കടന്ന് വന്നത്.

പിന്നീടങ്ങോട്ട് മലയാളത്തിലും മറ്റു ഭാഷകളിലുമൊക്കെയായി അനേകം ഗാനങ്ങൾ സിത്താര പാടിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പുറത്തുമായി വലിയൊരു ഫാൻ ഫോള്ളോയിങ് ഉള്ള താരമാണ് സിത്താര. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും താരമാണ് സിത്താര. ഈസ്ട്രഗ, പ്രൊജക്ട് മലബാറിക്കസ് എന്നീ ബാന്റുകളും സിത്താര രൂപീകരിച്ചു. സിത്താരയെപ്പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു കുഞ്ഞു താരമാണ് സിത്താരയുടെ കുഞ്ഞു മകൾ സായു. ഡോക്ടർ കൃഷ്ണകുമാർ ആണ് സിത്താരയുടെ ഭർത്താവ്.

അമ്മയെപ്പോലെ തന്നെ ഒരു മികച്ച ഗായിക കൂടിയാണ് സായു. സായുവിന്റെ പാട്ടുകൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും സിത്താര പങ്ക് വെക്കുകയും വേഗം തന്നെ അത് വൈറൽ ആകുകയും ചെയ്യാറുണ്ട്.ഇപ്പോഴിതാ സായുവിന്റെ പിറന്നാളാണ്. ഇപ്പോഴിതാ അമേരിക്കയിൽ പ്രോഗ്രാമിന് പോയ സിത്താരയ്ക്ക് കിടിലൻ സർപ്രൈസും ആയി എത്തിയിരിക്കുകയാണ് മകളും ഭർത്താവും. പ്രോഗ്രാം കഴിഞ്ഞു വന്ന സിത്താര കണ്ടത് നാട്ടിലുണ്ടെന്ന് കരുതിയ സായുവും കൃഷ്ണകുമാറും തന്റെ റൂമിൽ ഇരിക്കുന്നതാണ്. മനോഹരമായ റീ വീഡിയോ പങ്കുവെച്ചത് ഭർത്താവാണ്.

Dr SajishSithara Krishnakumar