ദില്‍ഷയെ വല്ലാതെ മിസ്സ് ചെയ്യുന്നു; ഒറ്റ പ്രാവശ്യം ഒന്ന് കണ്ടാല്‍ മതി..!! ബിഗ് ബോസിനോട് കേണപേക്ഷിച്ച് ഡോക്ടർ റോബിൻ… | Dr Robin Radhakrishnan Wish to see Dilsha Prasannan

Dr Robin Radhakrishnan Wish to see Dilsha Prasannan : ഡോക്ടർ റോബിന്റെ അഭാവം ബിഗ്ഗ്‌ബോസ് വീട്ടിൽ ഇപ്പോഴേ കണ്ടുതുടങ്ങി. ഗ്രൂപ്പ് രാഷ്ട്രീയം ഉണ്ടായിട്ടില്ലാത്ത ബിഗ്ഗ്‌ബോസ് വീട്ടിൽ ഇപ്പോൾ രണ്ട് ചേരികളായി മത്സരാർത്ഥികൾ വേർതിരിഞ്ഞുകഴിഞ്ഞു. ദിൽഷയാണ് ഡോക്ടർ റോബിന്റെ വിധിയിൽ ഏറെ സങ്കടത്തിൽപ്പെട്ട് കാണുന്നത്. ബ്ലെസ്ലിയും ധന്യയും ലക്ഷ്മിപ്രിയയും ദിൽഷക്കൊപ്പം തന്നെയുണ്ട്. സീക്രട്ട് റൂമിൽ പാർപ്പിച്ചിരിക്കുന്ന റോബിൻ രണ്ട് കാര്യങ്ങളാണ് ബിഗ്ഗ്‌ബോസ്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലേക്ക് തിരിച്ചുകയറാൻ ഒരവസരം ലഭിച്ചാൽ താൻ റിയാസിൽ നിന്നും സ്വന്തമാക്കിയ ലോക്കറ്റിന്റെ അധികാരങ്ങൾ നൽകണേ എന്നാണ് ഡോക്ടറുടെ ആദ്യത്തെ ആവശ്യം. രണ്ടാമത്തേത് ദിൽഷയെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്നതാണ്.

സംസാരിക്കാൻ പറ്റിയില്ലെങ്കിലും ഒരുതവണ ഒന്ന് കണ്ടാൽ മാത്രം മതിയെന്നാണ് റോബിൻ പറയുന്നത്. ചെയ്ത തെറ്റ് എത്രത്തോളമെന്ന് മനസിലാക്കുന്നുവെന്നും ദിൽഷയെ നന്നായി മിസ്സ്‌ ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നതെന്നും ഡോക്ടർ എടുത്തുപറയുന്നുണ്ട്. ഇതിന്റെ പേരിൽ വഴക്കിടല്ലേ എന്നും ഡോക്ടർ ബിഗ്ഗ്‌ബോസ്സിനോട് പറയുകയാണ്. ഈ രംഗങ്ങളെല്ലാം ഏറെ വേദനയോടെയാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ കണ്ടത്. മാത്രമല്ല സീക്രട്ട് റൂമിൽ ആരുമായും ഒരു ബന്ധവുമില്ലാതെ, ഫോണും ടീവിയുമില്ലാതെ ഒരു പ്രത്യേകജീവിതമാണ് റോബിൻ ഇപ്പോൾ നയിക്കുന്നത്.

Dr Robin Radhakrishnan Wish to see Dilsha Prasannan
Dr Robin Radhakrishnan Wish to see Dilsha Prasannan

ഏത് ക്വാറന്റീൻ ആണെങ്കിലും ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ല. ബിഗ്ഗ്‌ബോസ് ഷോയിൽ ഇതാദ്യമാണ് ഇങ്ങനെയൊരു വാസം. സാധാരണഗതിയിൽ സീക്രട്ട് റൂമിൽ പാർപ്പിക്കുന്ന മത്സരാർത്ഥികൾക്ക് വീടിനകത്തെ കാഴ്ച്ചകൾ കാണാനുള്ള അവസരം ഒരുക്കാറുണ്ട്. ഡോക്ടറുടെ കാര്യത്തിൽ സീക്രട്ട് റൂമിലെ വാസം ഒരു ശിക്ഷ ആയതിനാൽ അതുമില്ല. ഇത്രയും ദിവസം ആ ഒറ്റപ്പെട്ട മുറിയിൽ അടച്ചിട്ടിട്ട് ഒടുവിൽ ശനിയാഴ്ച്ച മോഹൻലാൽ വന്ന് ഡോക്ടർ മച്ചാനെ പുറത്താക്കാനാണ് പ്ലാനെങ്കിൽ ബിഗ്ഗ്‌ബോസ് വിവരമറിയുമെന്നാണ് റോബിൻ ആരാധകർ അറിയിച്ചിരിക്കുന്നത്.

സീക്രട്ട് റൂമിൽ റോബിൻ വികാരഭരിതനായി നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ഒരു വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രശ്നമുണ്ടായ ദിവസം പലരും ശ്രദ്ധിക്കാതെ പോയ പക്വതയേറിയ ഒരു ഇടപെടലാണ് ലക്ഷ്മിപ്രിയയുടേത്. ജാസ്മിനും റിയാസുമെല്ലാം ചേർന്ന് റോബിനെ പ്രകോപിപ്പിച്ചപ്പോൾ ദിൽഷ പോലും നിസ്സഹായ ആയിടത്ത് ടാസ്ക്ക് ലെറ്ററിലെ നിബന്ധനകൾ പോലും തിരുത്തിപ്പറഞ്ഞ് റോബിനെ വാഷ് റൂമിന് പുറത്തെത്തിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയത് ലക്ഷ്‌മിപ്രിയയാണ്. എന്തായാലും ഡോക്ടർ റോബിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ആരാധകർ.