ആകെ കിളി പോയി ആരതിയും അച്ഛനും; ഡോക്ടർ റോബിൻ ഒപ്പിച്ച് വെച്ച പണി കണ്ടോ..!? സംഭവം സൂപ്പർ… | Dr Robin Fun Video Malayalam

Dr Robin Fun Video Malayalam : ബിഗ്‌ബോസ് പ്രേക്ഷകരുടെ പ്രിയതാരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്‌ണൻ. ബിഗ്ഗ്‌ബോസ് ഷോയിൽ ഒന്നാം സ്ഥാനം കിട്ടുമെന്ന് ഏവരും ഉറപ്പിച്ചിരുന്നതും ഡോക്ടർ റോബിന് തന്നെയാണ്. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് തന്നെ മാറിമറിഞ്ഞു. എഴുപതാം ദിവസം ഡോക്ടർ ഷോയിൽ നിന്നും പുറത്തായി. ഷോ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഡോക്ടർ റോബിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന സ്വീകരണം തന്നെയായിരുന്നു.

പിന്നീടങ്ങോട് ഡോക്ടർ റോബിൻ പങ്കെടുക്കുന്ന ഏതൊരു പരിപാടിയും വൻ ജനാവലിയുടെ മധ്യത്തിൽ തന്നെയാണ് വിജയം കാണാറുള്ളത്. ബിഗ്‌ബോസിലായിരിക്കുമ്പോൾ ദിൽഷയോട് തന്റെ പ്രണയം തുറന്നുപറഞ്ഞിരുന്നു ഡോക്ടർ റോബിൻ. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ദിൽഷ ഡോക്ടർ റോബിനോടുള്ള സൗഹൃദം പോലും വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ആരതിയുമായി ഡോക്ടർ സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം പ്രണയമാണോ എന്ന് പ്രേക്ഷകർക്ക് പലകുറി സംശയം ജനിച്ചിരുന്നു.

ഇപ്പോഴും ആ സംശയം വിട്ടുമാറിയിട്ടില്ല എന്നതാണ് സത്യം. ചില സമയത്ത് നമ്മുടെ ഡോക്ടർ കൊച്ചുകുട്ടികളെ പോലെയാണ്. ഭയങ്കര വികൃതിയാണ്. ഇപ്പോഴിതാ അങ്ങനെയൊരു വികൃതിത്തരത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരതിയും അച്ഛനും മുന്പിലുണ്ടെന്നത്‌ ഓർക്കാതെ ഡോക്ടർ ഒപ്പിച്ച ഒരു പണിയാണ് ആരാധകരെ കുടുകുടാ ചിരിപ്പിക്കുന്നത്. എന്തായാലും ചിരിക്കുള്ള ഒരു വെടിമരുന്ന് കയ്യിൽ കരുതിയാണ് ഡോക്ടർ ഏതുനേരവും എവിടെയും നടക്കുന്നതെന്നത് ഈ വീഡിയോയിൽ നിന്ന് വ്യക്തം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഡോക്ടർ റോബിനാണ് താരം. ഡോക്ടറുടെ വാർത്തകൾക്കും വിശേഷങ്ങൾക്കും വലിയ ഫാൻ ബേസാണുള്ളത്. റോബിൻ എവിടെയുണ്ടോ, അവിടെയാണ് ജനക്കൂട്ടം. ഓണത്തിനാണെങ്കിലും ഏത് പരിപാടിക്കും എല്ലാവരും ഡോക്ടർ റോബിനെ ഒന്ന് അതിഥിയായി കിട്ടുമോ എന്നാണ് കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം ആരാധകരുടെ സപ്പോർട്ട് നേടിയെടുത്തുകഴിഞ്ഞു ഡോക്ടർ റോബിൻ ഇതിനോടകം തന്നെ.