Diya Krishna Dinner Reception At Delhi : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സിനിമാതാരമായ അച്ഛനും മകൾ ആഹാനയും സഹോദരിമാരും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇവരെപ്പോലെ തന്നെ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് ദിയ കൃഷ്ണയുടെതും. യൂട്യൂബറും ഡാൻസറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
അടുത്തിടെയാണ് താരം വിവാഹിത ആയത് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് താരം വിവാഹ ജീവിതത്തിലേക്ക് കടന്നത്. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തുവരുന്ന അശ്വിന്റെയും ദിയയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു. അടുത്തിടെ തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ അതിനു പുറമെ താരത്തിന്റെ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ. പുതിയതായി ദിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ റീൽ ആണ് ആരാധകർ ഏറ്റെടുത്തത്. ഡൽഹിയിൽ വച്ചുള്ള ഡിന്നർ റിസപ്ഷന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്. തന്റെ ജീവിതപങ്കാളിയോടൊത്തുള്ള ഒരു റൊമാന്റിക് റീൽ വീഡിയോ ആണ് പങ്കുവെച്ചത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സിന്ദൂരമിട്ട് ഓസിയെ കാണാൻ മനോഹരമായിട്ടുണ്ടെന്നാണ് ഒരു ആരാധക തന്റെ കമന്റിലൂടെ പറയുന്നത്.
വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ഒരുക്കങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി ദിയാ കൃഷ്ണ പങ്കുവെച്ചിരുന്നു. അശ്വിനും കുടുംബത്തിനും ഒപ്പം കുടുംബ ക്ഷേത്രത്തിൽ പോകുന്നത് തുടങ്ങി തന്റെ വിവാഹ പർച്ചേസിന്റെ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെച്ചിരുന്നതിനാൽ തന്നെ താരത്തിന്റെ ആരാധകർ ഈ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന അശ്വിനെ ദിയ ജീവിതപങ്കാളിയാക്കിയതിൽ ആരാധകരും വലിയ അതിശയത്തിൽ ആണ്.