ആരെയും മാറ്റിനിർത്തിയില്ല; ദിയയുടെ മധുവിധു ആഘോഷം കുടുംബത്തോടൊപ്പം, വിവാഹ ശേഷം ബാലിയിലേക്ക് പറന്ന് കൃഷ്ണകുമാറും കുടുംബവും.!! | Diya Krisha And Aswin Ganesh Honeymoon With Family

Diya Krisha And Aswin Ganesh Honeymoon With Family : മലയാളികളുടെ പ്രിയതാര കുടുംബമാണ് കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറിൻ്റെ നാലു മക്കളിൽ മൂന്നുപേരും ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും മൂത്തവളായ അഹാന മുൻനിര യുവനായികമാരിൽ ഒരാളായി തീരുകയും ചെയ്തു. ദിയ സിനിമയിലൊന്നും വന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ പ്രിയതാരം ദിയ കൃഷ്ണയാണ്. അമ്മയ്ക്കും മക്കൾക്കും വെവ്വേറെ യുട്യൂബ് ചാനലുമുണ്ട്.

ഇവരുടെ വിശേഷങ്ങളൊക്കെ ഇവർ പങ്കുവയ്ക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണ കുമാറിൻ്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ചിത്രങ്ങളും, ഹൽദി, സംഗീത് ചിത്രങ്ങളും, വീഡിയോകളും കണ്ട് പ്രേക്ഷകർ വളരെ രസകരമായ കമൻറുകളുമായാണ് എത്തിയത്. വിവാഹശേഷം ദിയ പല പോസ്റ്റുകളും പങ്കുവച്ചെങ്കിലും, ഇപ്പോൾ കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.

കുടുംബസമേതം മാലിയിൽ യാത്ര പോയതിൻ്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം എല്ലാവരും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മാലിയിൽ പോവുന്നതിൻ്റെ വിശേഷം പങ്കുവെച്ചെങ്കിലും, മാലിയിലെ വിശേഷങ്ങളൊന്നും തന്നെ ആരും പങ്കുവച്ചിരുന്നില്ല. അതിനിടയിലാണ് ദിയ ഒരു റീൽ വീഡിയോ പങ്കുവെച്ചത്. തമിഴ് സിനിമാ ഗാനമായ വേട്ടയൈൻ എന്ന ഹിറ്റ് ഗാനത്തിനാണ് കൃഷ്ണ കുമാറും, സിന്ധുവും, ദിയയും അശ്വിനും ചുവടുവയ്ക്കുന്നത്.

പിന്നീട് ഓരോ വിശേഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. അപ്പോഴാണ് കൃഷ്ണകുമാർ മക്കളും ഭാര്യയും ബാലിയിൽ ഭക്ഷണം കഴിക്കാനിരുന്ന ഫോട്ടോയുമായി എത്തിയത്. അതിനു പിന്നാലെ അഹാനയും, ഹൻസികയും ഷോട്ട് വീഡിയോകൾ പങ്കുവെച്ചു. കൂടുതൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കൂ എന്ന കമൻ്റുകളാണ് പ്രേക്ഷകർ ചിത്രത്തിന് കമൻറുകളുമായി എത്തുന്നത്.

Aswin GaneshDiya KrishaDiya Krisha And Aswin Ganesh HoneymoonDiya Krisha And Aswin Ganesh Honeymoon With Family