വിജയലക്ഷ്മി എന്ന സ്ത്രീ അവരുടെ ഇരട്ട സഹോദരി കൂടിയായ ദിവ്യശ്രീയെ വളരെ അധികം കഷ്ടപ്പാടുകൾ ശേഷം കണ്ടുപിടിച്ച വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം വളരെ ഏറെ തരംഗമായിരുന്നു. രണ്ട് മക്കളിൽ ഒരാളെ കേവലം മൂന്നുമാസം ഉള്ളപ്പോഴും ഒരാളെ 5 മാസം ഉള്ളപ്പോഴും ഒരു അനാഥമന്ദിരത്തിൽ നിന്ന് 2 വ്യത്യസ്ത കുടുംബങ്ങൾ ദത്തെടുക്കുകയായിരുന്നു.
വിജയലക്ഷ്മിക്ക് താനൊരു ദത്തുപുത്രിയാണെന്ന് കാര്യം മുൻപേ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സന്ദർശന വേളയിലാണ് തനിക്കൊരു ഇരട്ട സഹോദരി ഉണ്ടെന്ന കാര്യം അവർ അറിഞ്ഞത്. പിന്നീട് അനിയത്തിയായ ദിവ്യശ്രീയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ സജീവമായി നടന്നു. തിരച്ചിലിന് ഒടുവിൽ അഞ്ചുവർഷത്തിനുശേഷം കോട്ടയം സ്വാശ്രയ കോളേജിൽ അധ്യാപികയായിരുന്ന ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി.
ഇപ്പോൾ അവർ ഒന്നിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ടായിരുന്നു എന്ന കാര്യം അറിഞ്ഞ ദിവ്യശ്രീ ഫേസ്ബുക്കിൽ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഫ്‌ളവേഴ്സ് ഒരു കോടി പ്രോഗ്രാമിൽ അടക്കം എത്തിയ ഇരുവരുടെയയും ജീവിതകഥ മലയാളികൾ ഒരിക്കലും മറക്കില്ല. മൂന്നാം മാസം അമ്മ അനാഥാലയത്തിൽ ഉപേക്ഷിച്ചു ശേഷം രണ്ടാളും വളർന്നത് രണ്ട് മാതാപിതാക്കളുടെ തണലിൽ, 30 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ കൂടപ്പിറപ്പുകളുടെ ജീവിതകഥക്ക് പിന്നാലെ ഇപ്പോൾ ഒരു സന്തോഷ വാർത്ത എത്തുകയാണ് ഇപ്പോൾ.
ദിവ്യ ശ്രീ ഇപ്പോൾ ജീവിതത്തിൽ പുതിയ അഥിതിക്കായി വെയിറ്റ് ചെയ്യുകയാണ്. ദിവ്യ ശ്രീ തങ്ങൾ ജീവിതത്തിൽ ഒരു അഥിതി എത്തുന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്കിടുന്നത്. താനൊരു അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി പങ്കിട്ടു.