Dilsha Prasannan Cristian Bride Look : മുൻ ബിഗ് ബോസ് താരം ദിൽഷക്ക് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ബിഗ് ബോസ് നാലാം സീസൺ വിജയിയായ താരം നിരവധി ആഘോഷ പരിപാടികളിലും മറ്റും അതിഥിയായി എത്തുന്നുമുണ്ട്. ഒരു നർത്തകി കൂടി ആയ താരം തന്റെ ഡാൻസ് പെർഫോമൻസുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇപ്പോൾ താരത്തിന്റെതായി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ കൊണ്ടിരിക്കുന്നത്. റാണിയെ പോലെ അതിമനോഹരമായി വേഷം ധരിച്ചാണ് താരം ഫോട്ടോ ഷൂട്ടിന് എത്തിയത്. ഫ്ലോറൽ ഡിസൈൻ വരുന്ന നെറ്റ് സാരി ഉടുത്ത് എത്തിയ ദിൽഷയെ കണ്ട് കയ്യടിക്കുകയാണ് ആരാധകരും. ഇന്ദ്ര ഡിസൈൻസിന്റെ ഔട്ട്ഫിറ്റിലെത്തിയ താരത്തെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അംറിൻ ഖാൻ ആണ് മേക്ക് അപ്പ് ചെയ്തത്. ക്രിയേറ്റീവ് ഡിസൈനർ ദേവി ശ്രീനാഥിന്റെ സ്റ്റൈലിംഗ് കൂടിയായപ്പോൾ താരം അതിസുന്ദരിയായി.
നിരവധി ആരാധകരാണ് ദിൽഷ പങ്കുവെച്ച പുതിയ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ക്യൂട്ട് ആയിട്ട് ഉണ്ടെന്നും, കൂടുതൽ സുന്ദരി ആയി എന്നുമാണ് ആരാധകർ കമന്റ് ബോക്സിലൂടെ പറയുന്നത്. ട്രഡീഷനിലും മോഡേണും കൂട്ടിച്ചേർന്ന ഒരു ഡിസൈൻ ആണ് താരം സ്വീകരിച്ചത്. വളരെ സിമ്പിൾ മേക്കപ്പും ആഭരണങ്ങളും മാത്രമാണ് താരം ഉപയോഗിച്ചത്. നിലവിൽ ദിൽഷ പുതിയ സിനിമയ്ക്ക് ആയുള്ള കഥകൾ ഒക്കെ കേൾക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
താരത്തിന് നന്നായി പെർഫോം ചെയ്യാൻ സാധിക്കുന്ന സിനിമകളിൽ അഭിനയിക്കാനാണ് ആഗ്രഹം എന്നും മുൻപ് പറഞ്ഞിരുന്നു. താരത്തിന്റെ കല്യാണത്തെ കുറിച്ചാണ് ആരാധകർ എപ്പോഴും ചോദിക്കാറുള്ളത് അത് ഈയടുത്ത് ഉണ്ടാവില്ല എന്നും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിലവിൽ ഡാൻസറും സീരിയൽ താരവുമായി മിനി സ്ക്രീനിലും സമൂഹമാധ്യമങ്ങളിലും സജീവമായി നിൽക്കുകയാണ് ദിൽഷ.