അഞ്ചാം മാസം അഞ്ച് കൂട്ടം പലഹാരങ്ങൾ; ഇനിയുമുണ്ടോ ദേവികേ ഇങ്ങനത്തെ ട്രെൻഡിങ് ആചാരങ്ങൾ, താരകുടുംബത്തിൽ വിശേഷത്തിൻമേൽ വിശേഷം.!! | Devikaa Nambiaar Fifth Month Ceremony

Devikaa Nambiaar Fifth Month Ceremony : അവതാരകയായും സീരില്‍ നായികയായും ഏറെ പരിചിതയാണ് ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാറിലൂടെ പ്രേക്ഷകർക്കിടയിൽ പ്രസിദ്ധനായ വിജയ് മാധവ് എന്ന ദേവികയുടെ ഭർത്താവ്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് വൈറലായതിന് പിന്നാലെ വീണ്ടും മറ്റൊരു മനോഹരമായ ചടങ്ങ് പങ്കുവെച്ചാണ് ശ്രദ്ധേയമാകുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകർക്ക് പരിചിതമായവിജയ് മാധവും മിനിസ്ക്രീൻ താരം ദേവികയും വിവാഹിതരായത് 2022 ലാണ്.

ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഇരുവർക്കും ഓരോമന പുത്രൻ ഉണ്ടായി. ആത്മജ എന്ന മിടുക്കൻ കുട്ടന്റെ വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ആചാരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് ദേവികയും, മുണ്ടും ഷർട്ടുമണിഞ്ഞ് വിജയിയും കൊച്ചു മിടുക്കൻ ആത്മജും ചമ്മറം പടിഞ്ഞിരുന്ന് പലവിധത്തിലുള്ള ആഹാരസാധനങ്ങൾ പരസ്പരം കഴിപ്പിക്കുന്ന വീഡിയോ ആണ് വിജയ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

വിജയ് ദേവികക്കും കുഞ്ഞിനും മാറിമാറി ആഹാരസാധനങ്ങൾ വായിൽ വച്ച് കൊടുക്കുന്നു. ‘ഇനിയും ഇത്തരം ട്രെൻഡിങ് ആചാരങ്ങൾ ഉണ്ടോ ദേവികേ’ എന്നതാണ് വീഡിയോയ്ക്ക് താഴെ വിജയ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ആയതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് വിജയിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ദേവിക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഈശ്വരൻ എനിക്ക് തരുന്നുണ്ടെങ്കിൽ അത് പെർഫെക്ട് മാച്ചായിരിക്കുമെന്ന്. സ്നേഹത്തിന്റെ അടക്കം എല്ലാ കാര്യത്തിലും എനിക്ക് വിജയും കുടുംബവും പെർഫെക്ട് മാച്ചാണ്. ഈശ്വരൻ അവസാനമായി എനിക്ക് തന്ന അനു​ഗ്രഹം ആത്മജയാണെന്നും ദേവിക പറഞ്ഞു.

പാട്ടും എഴുത്തും വായനയും കുഞ്ഞ് ആത്മജഃയുടെ കൊഞ്ചലുകളുമായി സന്തോഷത്തോടെ ജീവിക്കുന്ന വിജയ് മാധവ് സൈബർ ഇടത്തിൽ ആ ക്ര മ ണ ങ്ങ ൾ നേരിട്ടിട്ടുണ്ട്. പലർക്കും ഇതൊക്കെ തന്നെയാണോ മാഷിന്റെ പണി എന്നറിയണമായിരുന്നു. അവരോട് ഇതൊക്കെ തന്നെയാണ് തന്റെ പണി എന്ന് തന്റേടത്തോടെ വിജയ് മാധവ് മറുപടിയും നൽകി. കുടുംബത്തിനും കുട്ടിക്കും ഇത്രയും സമയവും പ്രാധാന്യവും നൽകുന്ന വിരളമായ ദമ്പതികളാണ് വിജയും ദേവികയും. മകൻ ആത്മജയ്ക്ക് വേണ്ടി, ആ പേരിൽ ദമ്പതികൾ ഒരു കലാപഠന സ്ഥാപനം തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവിടെ യോഗയും സംഗീതവും പെയിന്റിംഗും ഉൾപ്പെടെ പഠിപ്പിക്കുന്നുമുണ്ട്.

Devikaa Nambiaar