നടി ദീപിക പദുകോൺ അമ്മയായി; ദീപികയ്ക്കും റൺവീറിനും പെൺ കുഞ്ഞ്, ജൂനിയർ ദീപ്-വീറിനെ സ്വാഗതം ചെയ്‌ത്‌ താരകുടുംബം.!! | Deepika Padukone And Ranveer Singh Blessed With Baby Girl

Deepika Padukone And Ranveer Singh Blessed With Baby Girl : ബോളിവുഡ് സൂപ്പർതാരങ്ങളായ റൺവീർ സിങ്ങിനും ദീപികയ്ക്കും കുഞ്ഞു ജനിച്ചു. ഏറെ സന്തോഷകരമായ വാർത്ത ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന ദീപിക പാദുക്കോൺ ഇന്ന് ബോളിവുഡിലെ ഒന്നാം നമ്പർ നായികാതാരമാണ്. ഇന്ത്യൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകൾ കൂടിയാണ് ദീപിക.

2018 ലാണ് ദീപികയും റൺവീറും വിവാഹിതരായത്. ഏറെ നാളുകൾ നീണ്ട പ്രണയത്തിനു ശേഷമാണു ദീപികയും റൺവീറും വിവാഹിതരായത്. ആരാധകർ ഉറ്റു നോക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. ഇരുവരും പ്രണയത്തിൽ ആയിരുന്ന സമയം മുതൽക്കേ ആരാധകർ ഏറെ ശ്രദ്ധിച്ചു കണ്ട ഒരു ബന്ധം ആയിരുന്നു ഇരുവരുടേതും. പ്രണയ ബന്ധങ്ങൾക്ക് അധികം ആയുസ്സിലാത്ത ബോളിവുഡ് സിനിമ ലോകത്ത് ഏറെ സംശയത്തോടെയാണ് ഇരുവരുടെയും പ്രണയത്തെ ജനങ്ങൾ നോക്കി കണ്ടത്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ അടിപൊളി ലൈഫ് ജീവിച്ചു തീർക്കുന്നത്. ഈയടുത്താണ് താരം പ്രെഗ്നന്റ് ആണെന്ന വിവരം ആരാധകർ അറിയുന്നത്. പുതിയ ചിത്രത്തിന്റെ ഒരു ഫങ്ഷന് വേണ്ടി നിറവയറുമായി എത്തിയ ദീപികയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറൽ ആയി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാത്തിനുമൊടുവിൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത ആരാധകാരുമായി പങ്ക് വെച്ചിരിക്കുകയാണ് താര ദമ്പതികൾ. തങ്ങൾക്ക് ഒരു പെൺകുഞ്ഞു ജനിച്ച സന്തോഷ വാർത്ത പങ്ക് വെയ്ക്കുന്ന ദീപികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. മുംബൈലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞു ജനിച്ചത്. നിരവധി ആരാധകരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.

Baby GirlDeepikaDeepika PadukoneDeepika Padukone And Ranveer Singh Blessed With Baby GirlRanveerRanveer Singh