മൺപത്രങ്ങൾ ഏതുമായിക്കോട്ടെ ഈ രീതിയിൽ ഒന്ന് മയക്കിനോക്കൂ…!!

മൺപത്രങ്ങൾ ഏതുമായിക്കോട്ടെ ഈ രീതിയിൽ ഒന്ന് മയക്കിനോക്കൂ…!! നവീന ശിലായുഘം മുതലാണ് മനുഷ്യൻ ആദ്യമായി മൺപാത്രം ഉപയോഗിച്ച് തുടങ്ങിയത്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മനുഷ്യരെ നയിച്ചത്. ചരിത്ര കാലഘണനയെ പറ്റി വ്യക്തമായ വിവരങ്ങൾ തരുന്നതിനാൽ മൺപാത്ര അവശിഷ്ടങ്ങളെ കാലഘണനാ ശാസ്ത്രത്തിന്റെ അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്. മൺപാത്രങ്ങളോ, അവയുടെ അവശിഷ്ടങ്ങളോ ഒരിക്കലും നശിച്ചു പോകാറില്ല. തർമോ ലൂമിനൈസസ്‍ എന്ന കാലഘണനാ രീതി ഉപയോഗിച്ചാണ് മൺപാത്രവശിഷ്ടങ്ങളുടെ കാലപ്പഴക്കം

വ്യത്യസ്ത നിറത്തിലും, തരത്തിലുമുള്ള മണ്പാത്രങ്ങൾ പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനും വ്യക്ത്തമായ തെളിവുകൾ പുരാവസ്തു സൈറ്റുകളിൽ നിന്നും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള മൺപാത്രങ്ങൾ, ചാര നിറത്തിലുള്ള മൺപാത്രങ്ങൾ, കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ എന്നിവയാണ് അവയിൽ ചിലത്. സമൂഹത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് കറുത്തതും തിളക്കമാർന്നതുമായ മണ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ്ചരിത്രകാരന്മാർ പറയുന്നത്.

നേരിയ വ്യത്യാസങ്ങളോടു കൂടിയ മൂന്നോ, നാലോ തരം കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുക്കുന്നതാണ് മണ്പാത്രങ്ങൾ. സാങ്കേതിക വിദ്യകളുടെ വികാസത്തോടു കൂടി വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ഇരുമ്പു ചക്രങ്ങളും കളിമണ്മിക്സറും ചിലയിടങ്ങളിൽ ഉപയോഗത്തിലുണ്ടെങ്കിലും ഇന്നും പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് പാത്രങ്ങൾ നിർമ്മിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. അപൂർവം ചില വയലുകളിൽ മാത്രമാണ് കളിമൺ നിക്ഷേപം കണ്ടുവരുന്നത്. അതിനാൽ മണ്പാത്ര തൊഴിലാളികൾ ഈ വയലിനടുത്തുള്ള പ്രദേശത്തു തന്നെ കൂട്ടമായി താമസിച്ചുവരുന്നു. ഒരു വർഷത്തേക്കാവശ്യമുള്ള മണ്ണ് ആണ്ടിലൊരു ദിവസം ഇത്തരം വയലുകളിൽ നിന്നും ശേഖരിക്കുകയും, അത് വീടിനോട് ചേർന്നുള്ള പ്രത്യേകം തയ്യാറാക്കിയ കുഴികളിൽ സംഭരിക്കുകയുമാണ് പതിവ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PREETHA’S FOOD CHANNEL ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post