ചിതൽ വരാതെയിരിക്കാനുള്ള magic spray വീട്ടിലുണ്ടാക്കാം…!

പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ് ചിതൽ. ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. ഉറുമ്പുകളേയും, തേനീച്ചകളേയും കടന്നലുകളേയും പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. മനുഷ്യർ പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി എന്നിവയാണുണ്ടാവുക.

ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു. ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകൾ അല്ലെങ്കിൽ വെള്ളുറുമ്പുകൾ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും ഉറുമ്പുകളുമായി ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കൾ.

ചിതലിന്റെ വാസസ്ഥാനം മണ്ണിനടിയിലോ വീണുകിടക്കുന്ന മരത്തിലോ ഒക്കെയാണെങ്കിലും ചിലപ്പോഴവ മണ്ണിനു മുകളിലേയ്ക്ക് വളർന്നു നിൽക്കാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകളിൽ ചിലപ്പോളവ 9 മീറ്റർ വരെ ഉയരത്തിലുണ്ടാവാറുണ്ട്. സാധാരണ മൂന്നുമീറ്റർ വരെയാണ് ഉയരം. കേരളത്തിൽ സർപ്പക്കാവുകളിലും മറ്റും വിസ്തൃതമായ ചിതൽപ്പുറ്റുകൾ കാണാവുന്നതാണ്. വാസസ്ഥലത്തിന്റെ ലഭ്യത കൂട്ടുന്നതിനൊപ്പം കൂട്ടിനുള്ളിലെ താപനിയന്ത്രണത്തിനും വായുസഞ്ചാര നിയന്ത്രണത്തിനും ചിതൽപ്പുറ്റുകൾ സഹായകമാകുന്നു.

ചിതൽപ്പുറ്റുകളിൽ താപനിയന്ത്രണം ഉറപ്പാക്കുന്നതിനായി ചിലഭാഗങ്ങളിൽ അതിലോലമായിട്ടായിരിക്കും ഭിത്തികൾ ഉണ്ടാവുക. തുറന്നിരിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം കാറ്റിനെ കൂടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന വിധത്തിലായിരിക്കും. ഉപരിതലത്തിലുള്ള ദ്വാരങ്ങൾ നേർത്ത മൺ‌പാളിയാൽ അടച്ചുഭദ്രമാക്കിയിട്ടുള്ളവയായിരിക്കും. വശങ്ങളിലുണ്ടാകുന്ന ചാലുകൾ വായൂ സമ്പർക്കം ഉറപ്പു വരുത്തുന്നതാണ്.