സാന്ത്വനത്തിലെ ഇടവേള പുതിയ പാരമ്പരയിലേക്ക് മാറാനോ..!? വാനമ്പാടിയുടെ രണ്ടാം ഭാഗമോ..!! പുതിയ സീരിയലിൽ ആരൊക്കെ… | Chippy Ranjith

Chippy Ranjith : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമകളിൽ അഭിനിയിച്ചുകൊണ്ടിരുന്ന ചിപ്പി പിന്നീട് സീരിയലുകളിൽ സജീവമായപ്പോഴും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയത്. അഭിനയത്തിന് പുറമെ നിർമ്മാണരംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിർമ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയുമാണ്.

ഒരു നിർമ്മാതാവ് എന്ന നിലയിൽ താൻ ഒറ്റക്ക് ഒരു വിജയമല്ലെന്നും ഭർത്താവ് രഞ്ജിത്തിന്റെ പൂർണപിന്തുണ കൊണ്ടാണ് മികച്ച രീതിയിൽ മുന്നേറാൻ കഴിയുന്നതെന്നും ചിപ്പി തന്നെ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചെത്തിയിരിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. ചിപ്പി നിർമ്മാതാവായ പുതിയ പരമ്പര ആരംഭിക്കുന്നു എന്ന വിശേഷമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് .

സാന്ത്വനത്തിലെ ഇടവേള പുതിയ പാരമ്പരയിലേക്ക് മാറാനോ..!? വാനമ്പാടിയുടെ രണ്ടാം ഭാഗമോ..!! പുതിയ സീരിയലിൽ ആരൊക്കെ...
സാന്ത്വനത്തിലെ ഇടവേള പുതിയ പാരമ്പരയിലേക്ക് മാറാനോ..!? വാനമ്പാടിയുടെ രണ്ടാം ഭാഗമോ..!! പുതിയ സീരിയലിൽ ആരൊക്കെ…

ഒട്ടേറെ താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് . സാന്ത്വനം താരങ്ങളായ ഗിരീഷ് നമ്പ്യാർ , ബിജേഷ് അവനൂർ , ഗോപിക, സജിൻ തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുണ്ട് . എന്നാൽ പുതുതായി ആരംഭിക്കുന്ന പരമ്പരയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ താരം ഷെയർ ചെയ്തിട്ടില്ല . ഏത് ചാനലിലാണ് പുതിയ സീരിയൽ പ്രക്ഷേപണം ചെയ്യുക എന്നത് പോലും അവ്യക്തമാണ് . സാന്ത്വനത്തിന് മുന്നേ ചിപ്പി നിർമ്മിച്ച പരമ്പര വാനമ്പാടി മറ്റ് ഭാഷകളിൽ രണ്ടാം ഭാഗം ഒരുക്കപ്പെട്ട പരമ്പരയാണ് .

അതുകൊണ്ട് തന്നെ പുതിയ പരമ്പര വാനമ്പാടിയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സീരിയൽ പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട് . ഇതുവരെ താരം കൊണ്ടുവന്നിട്ടുള്ള എല്ലാ പ്രോജക്ടുകളും തന്നെ സൂപ്പര്ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ പരമ്പരയെക്കുറിച്ചും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ്. നിലവിൽ സാന്ത്വനം പരമ്പരയിൽ കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും ചിപ്പിയാണ്. ദേവി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.