VJ Shalini Nair Share Happy News Of Unnikuttan : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെ കടന്ന് വന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മത്സരാർത്ഥിയാണ് ശാലിനി. വളരെ മനോഹരമായി സംസാരിക്കുന്ന ശാലിനി അറിയപ്പെടുന്ന ഒരു അവതാരക കൂടിയാണ്. ബിഗ്‌ബോസ് മലയാളം സീസൺ 4 ലാണ് താരത്തിനു എൻട്രി ലഭിച്ചത്.
മികച്ച പെർഫോമൻസ് ആണ് താരം ഷോയിൽ കാഴ്ച വെച്ചതും. വളരെ പാവപ്പെട്ട ഒരു വീട്ടിൽ നിന്ന് കടന്ന് വന്ന ആളായിരുന്നു ശാലിനി അത് കൊണ്ട് തന്നെ ശാലിനിയോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹം തന്നെ ഉണ്ടായിരുന്നു. അത് മാത്രമല്ല ഷോയിൽ വന്നപ്പോൾ തന്റെ ജീവിതം ശാലിനി തുറന്ന് പറയുമ്പോഴാണ് അവർ വിവാഹമോചിതയും പതിമൂന്ന് വയസ്സുള്ള ഒരു മകന്റെ അമ്മയും ആണെന്ന കാര്യം എല്ലാവരും തിരിച്ചറിഞ്ഞത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്ന താരത്തിന്റെ ദാമ്പത്യ ജീവിതം കൂടുതൽ സങ്കീർണ്ണമായിരുന്നു.
അങ്ങനെയാണ് ആ ബന്ധം വേണ്ട എന്ന് ഉറപ്പിച്ചു കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിൽ താമസിക്കാൻ ശാലിനി ഒരുങ്ങിയത്. ഒരുപാട് സ്ട്രഗിൾ ചെയ്താണ് ശാലിനി ഇന്ന് കാണുന്ന നിലയിൽ എത്തിയത് . ഇപ്പോഴുതാ തന്റെ പ്രിയപ്പെട്ട മകന്റെ പത്താം ക്ലാസ്സ് വിജയത്തിന്റെ ആഘോഷത്തിലാണ് താരം ഇപ്പോൾ. മകൻ ചെറുതായിരുന്നപ്പോൾ തന്നെ ജോലിക്ക് പോകേണ്ടി വന്നത് കൊണ്ട് തന്നെ തന്റെ അച്ഛനും അമ്മയുമായിരുന്നു അവനു അച്ഛനും അമ്മയും എന്നും തന്നെ അവൻ ആദ്യം ചേച്ചി എന്നാണ് വിളിച്ചതെന്നും ആണ് ശാലിനി കുറിച്ചത്.
മകനെ പിരിഞ്ഞിരുന്ന തന്റെ ദുഖവും ജോലിക്ക് വേണ്ടി മക്കളെ വിട്ട് ദൂരേക്ക് പോകേണ്ടി വന്ന മാതാപിതാക്കളുടെ ദുഖത്തെക്കുറിച്ചും ശാലിനി പറയുന്നു. ഇന്നിപ്പോൾ തന്റെ മകൻ പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയതിനു ആദരിക്കപ്പെടുമ്പോൾ എല്ലാ ക്രെഡിറ്റും തന്റെ മാതാപിതാക്കൾക്ക് ഉള്ളതാണെന്ന് ശാലിനി പറയുന്നു.