Bigg Boss Sijo John And Linu Maria Scaria Engagement On 8 Septmber 2024 : ബിഗ്‌ബോസ് മലയാളം സീസൺ 6 ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് സിജോ ജോൺ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ സിജോയെ ഷോയിൽ വരുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിൽ വിവിധ സംഭവങ്ങളുടെ എക്സ്പ്ലനേഷൻ വീഡിയോകൾ ചെയ്യുന്ന സിജോ ബിഗ്‌ബോസിലും സ്റ്റാർ ആയിരുന്നു.
ഉറച്ച നിലപാടുകളും തീരുമാനങ്ങളും ഒക്കെയായി സ്ട്രോങ്ങ് ആയി തന്നെ ഷോയിൽ പങ്കെടുത്ത ഒരു ശക്തനായ മത്സരാർത്ഥി കൂടി ആയിരുന്നു താരം. ബിഗ്‌ബോസിൽ നിന്ന് ഫിസിക്കൽ അ സാ ൾ ട്ട് നേരിട്ട് പുറത്ത് പോകേണ്ടി വന്ന ഒരു സംഭവവും താരത്തിനു ഉണ്ടായി. ഷോയിൽ നിന്ന് താരത്തെ വേഗം തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഷോയിൽ നിന്ന് മാറിനിന്ന സിജോക്ക് വേണ്ട അടിയന്തര ചികിത്സ നൽകിയതിന് ശേഷമാണ് തിരിച്ചു കൊണ്ട് വന്നത്.
വളരെയധികം ജനപിന്തുണ സിജോ നേടിയെടുത്തിരുന്നു. ഷോ കഴിഞ്ഞതിനു ശേഷവും താൻ ഒരു ശാസ്ത്ര ക്രിയയ്ക്ക് വിധേയമാകാൻ പോകുന്നു എന്ന വിവരം സിജോ ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്ന ദിവസം എയർപോർട്ടിൽ തന്നെ പിക്ക് ചെയ്യാൻ വന്ന ഭാവി വധുവിനെയും താരം ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. എത്രയും വേഗം വിവാഹം ഉണ്ടാകുമെന്നു താരം പറയുകയുണ്ടായി.
ഇപോഴിതാ തന്റെ വിവാഹദിനം എല്ലാവരോടും പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സിജോ. ചങ്ങനാശ്ശേരി സ്വദേശിനിയായ ലിനുവിനെയാണ് സിജോ വിവാഹം കഴിക്കാൻ പോകുന്നത്. സെപ്റ്റംബർ 8 നാണ് എൻഗേജ്മെന്റ്. ചങ്ങനാശ്ശേരിരിയിൽ വെച്ചാണ് ഫങ്ങ്ഷൻ നടക്കുന്നത്. ബന്ധുക്കളും ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും താരം അറിയിച്ചു.