കാത്തിരിപ്പിന് അവസാനം.!! ബിഗ് ബോസ് സീസൺ 6 ഉടൻ വരുന്നു; അടുത്ത രാജാവാകാൻ നിങ്ങൾക്കും അവസരം.!! | Bigg Boss Season 6 Malayalam Coming Soon

Bigg Boss Season 6 Malayalam Coming Soon : പങ്കുവെച്ച പ്രമോ നിമിഷനേരങ്ങൾ കൊണ്ട് വൈറലാകുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇത് ഒരു നോൺ സ്ക്രിപ്റ്റഡ് റിയാലിറ്റി ഷോ ആണ്. ഏഷ്യാനെറ്റിലൂടെയാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താര രാജാവ് മോഹൻലാലാണ് ബിഗ് ബോസിന്റെ അവതാരകൻ. നിരവധി ആളുകൾ ഇതിനോടകം തന്നെ

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. ബിഗ് ബോസ് വീട്ടിലെ കളികളും ചിരികളും തമാശകളും വഴക്കുകളും എല്ലാം ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. ബിഗ് ബോസ് സീസൺ ഒന്നു തുടങ്ങി സീസൺ അഞ്ചുവരെ ഇതിനോടകം തന്നെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. ഏറ്റവും കൂടുതൽ ജനപ്രീതിയാർന്ന റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെയാണ് ഓരോ സീസണും മികച്ച

പ്രതികരണത്തോടെ കടന്നുപോകുന്നത്. 2018 മുതലാണ് ഏഷ്യാനെറ്റിൽ ഈ റിയാലിറ്റി ഷോ ആരംഭിച്ചത്. ഹൗസ്‌മേറ്റ്‌സ് എന്നറിയപ്പെടുന്ന ഒരു കൂട്ടം മത്സരാർത്ഥികൾ പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട് പ്രത്യേകം നിർമ്മിച്ച വീട്ടിൽ ഒരുമിച്ച് താമസിക്കുകയും 100 ദിവസം തികയ്ക്കുകയും വേണം. ഈ നൂറു ദിവസവും മത്സരാർത്ഥികൾക്കായി പ്രത്യേകം ഒരുക്കിയ ടാസ്കുകളും ഉണ്ടായിരിക്കും. തത്സമയ ടെലിവിഷൻ

ക്യാമറകളും വ്യക്തിഗത ഓഡിയോ മൈക്രോഫോണുകളും മത്സരാർത്ഥികളെ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഈ രീതിയിലാണ് മത്സരം മുന്നേറുക. പബ്ലിക് വോട്ടിംഗിലൂടെയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുക. 2018 ൽ ആദ്യ വിന്നർ ആയി സെലക്ട് ചെയ്യപ്പെട്ടത് സാബുമോൻ ആയിരുന്നു. പിന്നീട് മണിക്കുട്ടൻ, ദിൽഷാ പ്രസന്നൻ, ഏറ്റവും ഒടുവിലായി അഖിൽമാരാരും ബിഗ് ബോസിൽ വിന്നറായി. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകർക്ക് വളരെ സന്തോഷകരമായ ഒരു വിവരമാണ് പുറത്തുവരുന്നത്. ബിഗ് ബോസ് സീസൺ ആറിന് തുടക്കമിടാൻ പോവുകയാണ്. ഈ വാർത്ത വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ആരൊക്കെയാണ് മത്സരാർത്ഥികൾ എന്ന് തിരഞ്ഞെടുത്തിട്ടില്ല. ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട സീസൺ ആറിന്റെ പ്രമോക്ക് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് ആണ് ഈ വിവരം ആരാധകർ ഹൃദയത്തിലേറ്റിയത്. ബിഗ് ബോസ് സീസൺ സിക്സിനെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷയാണ് പങ്കുവയ്ക്കപ്പെട്ട പ്രമോക്ക് താഴെയുള്ള കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. മറ്റു സീസണുകളെ ക്കാൾ മികച്ചത് തന്നെയാവട്ടെ ഈ സീസൺ എന്ന ആശംസകളും പ്രേക്ഷകർ പങ്കുവയ്ക്കുന്നു.