മുണ്ട് പൊക്കി ജുനൈസ്.!! മാരാർക്ക് ഇനി അൽപം വിശ്രമിക്കാം; ജുനൈസും സെറീനയും അങ്കം മുറുകുന്നു.!! | Bigg Boss Season 5 Today Episode 2 june 2023 Malayalam
Bigg Boss Season 5 Today Episode 2 june 2023 Malayalam : ബിഗ് ബോസിലെ പുതിയ ഒരു അൺകട്ട് ആണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫിറോസ്, നാദിറ, ജുനൈസ്, ശോഭ എന്നിവർ കൂടിയിരുന്ന് സംസാരിക്കുന്നതാണ് വീഡിയോ. നാദിറയും ജുനൈസും തമ്മിലുള്ള തർക്കമാണ് പിന്നീടുണ്ടായത്. “ഞാനാരെയെങ്കിലും തുല്യരായി കാണാത്തതുണ്ടോ? എന്ന ചോദ്യത്തിന് നീ എന്താണ് പറഞ്ഞത്?” എന്ന് ജുനൈസ് നാദിറയോട് ചോദിക്കുന്നു.
താൻ ഒന്നും പറഞ്ഞില്ല എന്നാണ് ആദ്യം നാദിറ പറയുന്നത്. അതിനെത്തുടർന്ന് തർക്കമുണ്ടാകുന്നു. “എല്ലാവരെയും തുല്യരായി കാണണം” എന്ന് താൻ പറഞ്ഞതായി നാദിറ പറയുന്നു. തന്നോട് തുല്യമായി പെരുമാറാത്തത് പോലെ നാദിറയ്ക്ക് തോന്നിയിട്ടുണ്ട്. അതുകേട്ട് ശോഭ നാദിറയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. നാദിറ സംസാരിക്കാൻ ചെന്നപ്പോൾ ജുനൈസ് താൽപര്യം കാണിക്കാതിരിക്കുകയും ശോഭ വന്നപ്പോൾ സംസാരിച്ചു തുടങ്ങുകയും ചെയ്തതാണ് പ്രശ്നം.
“അതിൽ തുല്യതയുടെ കാര്യമൊന്നും വരുന്നില്ല” എന്നാണ് ശോഭ പറയുന്നത്. നാദിറയെ എല്ലാവരും ചേർന്ന് മാറ്റി നിർത്തി എന്ന് കാണിക്കാനാണ് അവൾ ശ്രമിക്കുന്നതെന്ന് ജുനൈസ് പറയുന്നു. “ഞാൻ നിന്നെ തുല്യമായി കാണുന്നില്ല എന്ന് ഞാൻ പറയണോ? അതാണോ നീ ആഗ്രഹിക്കുന്നത്?” എന്ന് ജുനൈസ് ചോദിക്കുന്നു. അതു പറഞ്ഞാണ് ഇരുവരും തർക്കിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രോമോകൂടി വൈറൽ ആവുകയാണ് ഇപ്പോൾ.
വിഷ്ണു ജുനൈസിന്റെ മുമ്പിൽവെച്ച് “വ്യത്യസ്തനാമൊരു പ്രാങ്കറാം ഇക്കയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല “എന്ന് പാടുകയാണ്. അതിനോട് ചേർന്ന് നാദിറയും “ബിഗ് ബോസ് വീടിന്റെ അപമാനമാണ്” എന്ന് പാടുന്നു. ശേഷം ജുനൈസിനെ താഴേക്കിട്ട് ജുനൈസിന്റെ മുകളിൽ കയറി കിടക്കുകയാണ് വിഷ്ണു. അഖിലും ജുനൈസിനെ ട്രോളിക്കൊണ്ട് പാടുന്നു. ജുനൈസിനെ കളിയാക്കാൻ കിട്ടിയ അവസരം മുതലെടുക്കുന്ന മത്സരാർത്ഥികളെയും ഇതെല്ലാം കണ്ട് ചിരിക്കുന്ന ജുനൈസിനെയുമാണ് ഇന്നത്തെ പ്രൊമോയിൽ ഏഷ്യാനെറ്റ് കാണിച്ചിരിക്കുന്നത്.